യു.കെ.വാര്‍ത്തകള്‍

ബ്രെക്സിറ്റിന് തടയിടാന്‍ പുതിയ റോളില്‍ ടോണി ബ്ലെയര്‍ ; യൂറോപ്യന്‍ ഐക്യത്തിന് ആഹ്വാനം

ലണ്ടന്‍ : ഇറാക്ക് അധിനിവേശത്തിന്റെ പേരില്‍ ഏറെ പഴികേട്ട മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഒരു രണ്ടാം വരവിനു ഒരുങ്ങുന്നു. അതും രാജ്യം അഭിമുഖീകരിക്കുന്ന ഒരു നിര്‍ണായ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് . ബ്രെക്സിറ്റ്‌ വിഷയം കത്തി നില്‍ക്കവെയാണ് ടോണി ബ്ലെയര്‍ യൂറോപ്യന്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു രംഗത്തു വന്നിരിക്കുന്നത്. യൂറോപ്പ് അനുകൂലികളെ ഒരുമിപ്പിച്ചു ബ്രെക്സിറ്റിനു തടയിടുകയാണ് ബ്ലെയറിന്റെ ലക്ഷ്യം.

ബ്രിട്ടന്റെ യൂറോപ്യന്‍ അംഗത്വം തുടര്‍ന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരുമിച്ച് ചേരണമെന്നാണ് ബ്ലെയര്‍ പറയുന്നത്. ബ്രസല്‍സിനെ ഉപേക്ഷിക്കുന്നതിനെതിരെ എംപിമാരെ സജ്ജമാക്കുകയാണ് അദ്ദേഹം. രണ്ടാമതൊരു ഹിതപരിശോധനയോ, ഇടക്കാല തെരഞ്ഞെടുപ്പോ സംഭവിച്ചാല്‍ ബ്രെക്‌സിറ്റിനെ തടയാമെന്നാണ് ബ്ലെയറിന്റെ കണക്കുകൂട്ടല്‍.


ജനങ്ങള്‍ യൂറോപ്പിനെ ഉപേക്ഷിക്കാന്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും ഇപ്പോള്‍ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി മറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബ്രസല്‍സുമായി ഒപ്പിടുന്ന കരാറില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ പാര്‍ലമെന്റിനും പൊതുജനങ്ങള്‍ക്കും അവകാശം ലഭിക്കണമെന്നും ടോണി ബ്ലെയര്‍ ആവശ്യപ്പെടുന്നു. ഹിതപരിശോധനയില്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ 16 മില്ല്യണ്‍ വോട്ടര്‍മാരുടെ അഭിപ്രായവും പ്രസക്തമാണ് എന്നാണ് ടോണി ബ്ലെയര്‍ പറയുന്നത്. ബ്രെക്സിറ്റിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടിയിലും വിയോജിപ്പ് നിലനില്‍ക്കുകയാണ്.


സജീവ രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കുന്ന ബ്ലെയര്‍ ബ്രെക്സിറ്റ് വിരുദ്ധ പ്രചരണത്തിലൂടെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ബ്രെക്സിറ്റിനു അനുമതി നല്‍കാനുള്ള ബില്ല് പ്രഭു സഭയുടെ അംഗീകാരം തേടാനിരിക്കെയാണ് ബ്ലെയറിന്റെ രംഗപ്രവേശം.

 • ബ്രക്‌സിറ്റ് ഡീലിനായി തെരേസ ബ്രസല്‍സിലേക്ക്; നേരിടേണ്ടത് വലിയ വെല്ലുവിളി
 • ജിന്‍സന്‍ ഫിലിപ്പിന്റെ സംസ്‌ക്കാരം നാളെ മാതൃ ഇടവകയില്‍
 • ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം; കെന്‍സിംഗ്ടണ്‍ ആന്റ് ചെല്‍സി കൗണ്‍സില്‍ ചീഫ് രാജിവച്ചു
 • ബ്രസല്‍സില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേറിനെ പൊലീസ് വെടിവെച്ചു കൊന്നു
 • ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലെത്താന്‍ വെറും രണ്ടര മണിക്കൂര്‍ !
 • സഖ്യചര്‍ച്ചകളില്‍ തീരുമാനമില്ല; തെരേസ മേക്കു മുന്നറിയിപ്പുമായി ഡിയുപി
 • ഗ്രെന്‍ഫെല്‍ ടവറില്‍ കഴിഞ്ഞവരില്‍ ധാരാളം അനധികൃത കുടിയേറ്റക്കാരും വാടകക്കാരും; ജഡങ്ങള്‍ ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നു നിയമവിദഗ്ധര്‍
 • ലണ്ടന്‍ അക്രമിയെ കോപാകുലരായ ജനക്കൂട്ടത്തില്‍ നിന്ന്‌ രക്ഷിച്ചത് ഇമാം
 • ഗ്രെന്‍ഫെല്‍ഡ് ടവര്‍ ദുരന്തം; കൂടുതല്‍പ്പേരെ തിരിച്ചറിഞ്ഞു, മരണസംഖ്യ ഉയര്‍ന്നു
 • എങ്ങും തൊടാതെ യുകെ -ഇ യു ബ്രക്‌സിറ്റ് ചര്‍​ച്ചക്കു തുടക്കം; ആശങ്ക ബാക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway