Don't Miss

കാത്തിരിപ്പിന് ശുഭാന്ത്യം; 64കാരിക്കു ഇരട്ട കുട്ടികള്‍ പിറന്നു

ബബര്‍ഗോസ് : കുഞ്ഞിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 64കാരി ജന്മം നല്‍കിയത് ഇരട്ട കുട്ടികള്‍ക്ക്. ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ഇവര്‍ ജന്മം നല്‍കിയത്. വടക്കന്‍ സ്‌പെയിനിലെ ബര്‍ഗോസിലുള്ള റെകോലെറ്റസ് ആശുപത്രിയിലാണ് 64 കാരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വളരെ നാളായി ചികിത്സയിലായിരുന്നു ഇവര്‍.

ആണ്‍കുട്ടിയ്ക്ക് 2.4 കിലോയും, പെണ്‍കുട്ടിയ്ക്ക് 2.2 കിലോയും തൂക്കമുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

യു.എസില്‍ വന്ധ്യതാ ചികിത്സക്കു വിധേയയായി സ്‌പെയിനിലേക്ക് മടങ്ങിയതിനുശേഷമാണ് ഇവര്‍ പ്രസവിച്ചത്. ഇതേരീതിയില്‍ 60-ാം വയസ്സില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നുവെന്നും കുഞ്ഞിനെ നല്ലരീതിയില്‍ പരിചരിക്കാത്തിനെ തുടര്‍ന്ന് സന്നദ്ധസംഘം ഏറ്റെടുക്കുകയുമായിരുന്നുവെന്നാണ് ചില സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞവര്‍ഷം അമൃത്സറില്‍ 70 വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മൊഹിന്ദര്‍ സിംഗ് ഗില്‍- ദല്‍ജിര്‍ കൗര്‍ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്.

  • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
  • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
  • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
  • ഈസ്റ്റര്‍ നാടകത്തിലെ 'യൂദാസ്' കുരിശുമരണത്തിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചു
  • യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്
  • യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി
  • സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു
  • സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway