യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട യൂസഫ് അലിയെത്തി,


ലണ്ടന്‍: മലയാളികള്‍ ജന്‍മനാടിനോടും ജീവിക്കുന്ന നാടിനോടും ഒരുപോലെ സ്‌നേഹം
ഉള്ളവരായിരിക്കണമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫ് അലി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മലയാളി സമൂഹവുമായി സംവദിക്കാന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജന്‍മനാടിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളില്‍ പ്രവാസി മലയാളികള്‍ കഴിയുന്നതുപോലെ സഹകരിക്കണം. അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിലെ മികച്ച കുടിയേറ്റസമൂഹമാണ് മലയാളികള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെ.യിലെ ഏറ്റവും വലിയ മലയാളി നിക്ഷേപകനായ യൂസഫ് അലിയുടെ സാന്നിധ്യമായിരുന്നു ഹൈക്കമ്മീഷനിലെ യോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദുബായില്‍ നിന്നും എത്തിയ അദ്ദേഹത്തെ ഹൈക്കമ്മീഷണര്‍ വൈ.കെ. സിന്‍ഹ പ്രത്യേകം അഭിനന്ദിച്ചു.
ഗള്‍ഫ് നാടുകളില്‍ മലയാളികളുടെ ഏറ്റവും വലിയ തൊഴില്‍ദാതാവും മലയാളികളുടെ ശബ്ദവുമായ എം.എ യൂസഫ് അലിയുടെ നിരവധി സ്ഥാപനങ്ങളാണ് ലണ്ടനിലുളളത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ അഞ്ഞൂറ് കോടി മുതല്‍ മുടക്കി അദ്ദേഹത്തിന്റെ ലണ്ടനിലെ നിക്ഷേപത്തിന് തുടക്കം കുറിച്ച യൂസഫ് അലി സഹസ്ര കോടികളുടെ നിക്ഷേപങ്ങളാണ് ലണ്ടനില്‍ നടത്തിയിട്ടുള്ളത്. മലയാളികള്‍ക്ക്‌വേണ്ടിയുള്ള യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹം മലയാളി സമൂഹത്തോടുള്ള തന്റെ സ്‌നേഹവും കരുതലും പ്രകടിപ്പിക്കുകയായിരുന്നു.
ഹൈക്കമ്മീഷണര്‍ വൈ.കെ.സിന്‍ഹ ആമുഖ പ്രഭാഷണം നടത്തി. ഇത്തരം യോഗങ്ങള്‍ കൂടുതല്‍ വിളിച്ചു ചേര്‍ക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളി സമൂഹത്തിന്റെ ഉപഹാരം ഹൈക്കമ്മീഷണര്‍ക്ക് ടി.ഹരിദാസ് കൈമാറി. യുകെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. രാമചന്ദ്രന്‍ - ബ്രിസ്റ്റോള്‍ ലബോറട്ടറീസ്, ഫിലിപ്പ് എബ്രഹാം - ഡെപ്യൂട്ടി മേയര്‍ ലൗട്ടന്‍, ക്രോയിഡോണിലെ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ ജോസ് അലക്‌സാണ്ടര്‍, ടോം ആദിത്യ, റോജിമോന്‍ വര്‍ഗ്ഗീസ് യുക്മ സെക്രട്ടറി, യുക്മ മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട്, സാംസ്‌കാരിക വേദി കണ്‍വീനര്‍ സീ എ ജോസഫ് നേഴ്‌സസ് ഫോറം പ്രസിഡന്റ് എബ്രഹാം
പൊന്നുംപുരയിടം, ഒഐസിസി നേതാക്കളായ എബി സെബാസ്റ്റിയന്‍, ബേബിക്കുട്ടി, ലക്‌സണ്‍ കല്ലുമാടിക്കല്‍, കെസിഡബ്ലുഎ പ്രതിനിധികളായ മംഗളവദനന്‍, സൈമിജോര്‍ജ്, ശശാങ്കന്‍-കെസിഡബ്ലുഎ ട്രസ്റ്റ് ക്രോയിഡോണ്‍, ശ്രീജിത്ത് ശ്രീധരന്‍ -എംഎയുകെ തുടങ്ങി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

  • ലേബര്‍ സര്‍ക്കാര്‍ വന്നാല്‍ സിംഗിള്‍ മാര്‍ക്കറ്റ് വിടുമായിരുന്നെന്ന് കോര്‍ബിന്‍
  • മോഹന വീണമീട്ടി മലയാളി ആസ്വാദകമനസ് കീഴടക്കി പോളി വര്‍ഗീസ് യുകെയില്‍
  • കേരളത്തിലെ സമരം ചെയ്ത നേഴ്‌സുമാര്‍ക്ക് യു.കെ.യിലെ നേഴ്‌സുമാരുടെ പിന്തുണ
  • രാഷ്ട്രീയത്തെ നര്‍മംകൊണ്ട് പൊതിഞ്ഞ എന്‍സിപി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
  • കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം
  • ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപതയുടെ ഫാത്തിമ തീര്‍ഥാടനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ഷിഫ അല്‍ജസീറ ഉടമയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കളെന്നു സുഹൃത്ത്
  • യൂറോപ്പിലേക്ക് ഐഎസ് ഭീകരരുടെ ഒഴുക്ക്; 173 പേര് വിവരങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടു
  • എന്‍എച്ച്എസില്‍ ഹോമിയോപ്പതി ചികിത്സ നിര്‍ത്തുന്നു , ഇനി അലോപ്പതി മാത്രം, രോഗികള്‍ പ്രതിസന്ധിയില്‍
  • സുരക്ഷാഭീഷണി: യുകെയില്‍ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ വരുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway