നാട്ടുവാര്‍ത്തകള്‍

കാര്യം പറയാന്‍ കാനത്തിനെ പോലെ ഒറ്റച്ചങ്ക് മതി: പിണറായിയെ പരിഹസിച്ചു ജോയ് മാത്യു

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു കാര്യം പറയാന്‍ ഒരുപാട് ചങ്കൊന്നും വേണ്ടെന്നും കാനത്തിനെ പോലെ ഒറ്റച്ചങ്കുള്ളവര്‍ മതിയെന്നും ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റ്

കാര്യം പറയാന്‍ ഒരുപാട് ചങ്കൊന്നും ( in English JUNK) വേണ്ട .കാനം രാജേന്ദ്രനെപ്പോലെ ഒരൊറ്റ ചങ്ക് മതി . മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാനത്തിന്റെ പ്രസ്താവന. മന്ത്രിസഭാ തീരുമാനം വിവരാകാശ പ്രകാരം നല്‍കേണ്ടതാണ്. മന്ത്രിസഭ കൂടി തീരുമാനമെടുത്താല്‍ അത് പരസ്യമാണെന്നും വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നമ്മുടെ ഭരണാധികാരികള്‍ അത് മനസിലാക്കുന്നില്ലെന്നും കാനം പറഞ്ഞിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളില്‍ നല്‍കാന്‍ പറ്റാത്തായ വിവരങ്ങള്‍ ഉണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

  • പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിവാദസര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
  • ദിലീപ് ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തി ; സംയുക്ത, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ- ലിബര്‍ട്ടി ബഷീര്‍
  • വിന്‍സെന്റ് എംഎല്‍എക്കു സബ്ജയിലില്‍ പതിമൂന്നാം സെല്‍; കൂടെ മൂന്നു തടവുകാരും; ആദ്യ സന്ദര്‍ശകന്‍ മുരളീധരന്‍
  • നടിക്കെതിരെ നടന്നത് ക്രൂരമായ കുറ്റകൃത്യം: ദിലീപിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന്‌ കോടതി
  • ദിലീപിന്റെ ജയില്‍വാസം തുടരും; ഹൈക്കോടതിയിലും ജാമ്യമില്ല
  • എം. വിന്‍സെന്റിന് പിന്തുണയുമായി ഭാര്യ; പീഡനക്കാര്യം യുവതി പറഞ്ഞില്ലെന്ന് വികാരി
  • നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അക്കൗണ്ടിലേക്ക് വന്‍ തുക ; ദിലീപിന്റെ സുഹൃത്തായ നടിയെ ചോദ്യം ചെയ്യും
  • വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാനേതാക്കള്‍ ; സ്ത്രീവിഷയത്തില്‍ കുരുങ്ങി വീണ്ടും കോവളം
  • മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ആണ്ടുബലിയിട്ടു; 'ചിതാഭസ്മം' അഴുക്കുചാലിലൊഴുക്കി
  • വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കോവളം എം.എല്‍.എ എം.വിന്‍സെന്റ് അറസ്റ്റില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway