നാട്ടുവാര്‍ത്തകള്‍

പ്രിന്‍സിപ്പലിന്റെ ഒളിഞ്ഞു നോട്ടവും ലൈംഗിക ചുവയുള്ള സംഭാഷണവും; പരാതിയുമായി മദര്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍

തൃശൂര്‍ : വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂരിലെ മദര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. അബ്ദുള്‍ സലീമിനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു. ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളോട് ഫോണുമായി ബന്ധമില്ലാത്ത പല കാര്യങ്ങളുമാണ് പ്രിന്‍സിപ്പല്‍ ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ് ഏതാണെന്നും ഹോസ്റ്റലില്‍ ബ്ലേഡും ഗ്ലൗസും മെഴുക് തിരിയും മിക്ചറും എന്തിനാണ് ഉപയോഗിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ചോദിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാല് പെണ്‍കുട്ടികളെ പ്രിന്‍സിപ്പലിന് മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചെന്നും വിദ്യാര്‍ത്ഥനികള്‍ ആരോപിച്ചു. ഈ പരാതിയില്‍ പാവറട്ടി പൊലീസ് കേസെടുത്തു.

400 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജില്‍ നൂറിലേറെ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആര്‍ട്‌സ് ഫെസ്റ്റിനും മറ്റും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രീന്‍ റൂമില്‍ വരെ ക്യാമറ ഉണ്ടെന്നും ക്യാമറയിലെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.


വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ അനിശ്ചിത കാല സമരം തുടങ്ങിയിട്ടുണ്ട്. കോളേജില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അമിത പിഴ ഈടാക്കുന്നെന്നും ആക്ഷേപം. ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാനുള്ള മാനെജ്‌മെന്റ് തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. പിഴ 5000ല്‍ നിന്ന് 1000 ആക്കി കുറയ്ക്കാന്‍ പി.ടി.എ തീരുമാനിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ശക്തമാക്കുമെന്ന നിലപാടെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ നീക്കം ചെയ്യും വരെ സമരം തുടരാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

  • ജനനേന്ദ്രിയം ഛേദിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളി; പെണ്‍കുട്ടിക്കു വിമര്‍ശനം
  • തൃശൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി; ഒന്നര ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ചു
  • കൊച്ചി മെട്രോയില്‍ പ്രവര്‍ത്തകരെ ഇടിച്ചുകയറ്റി യാത്ര: നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല
  • നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് മെഗാതാരം ; യാത്രാ വിവരങ്ങള്‍ കൈമാറിയത് സംവിധായകന്‍ ; ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഇന്ത്യാ ടുഡേ
  • നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു: വെള്ളിത്തിരയില്‍ മോദിയാകുന്നത് അക്ഷയ് കുമാര്‍
  • രാജിയിലേക്ക് നയിച്ചത് നായകനുമായുള്ള 'പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത ബന്ധം'; കുംബ്ലെയുടെ വികാര നിര്‍ഭരമായ കത്ത്
  • അടുത്ത മാസം മുതല്‍ സൗദിയില്‍ 'ആശ്രിത ഫീസ്' നടപ്പിലാകും; മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക്
  • ഗംഗേശാനന്ദയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് യുവതി; കാമുകനെതിരെ പീഡന പരാതി
  • നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചനാ വിവരങ്ങള്‍ സുനിയുടെ സുഹൃത്ത് നല്‍കി; സംവിധായകനും നടനും പങ്ക്?
  • തിരക്കില്‍പെട്ട് ഉമ്മന്‍ ചാണ്ടിക്ക് മെട്രോ ട്രെയിന്‍ 'മിസായി' ; ചെന്നിത്തല ഇടിച്ചകത്തുകയറി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway