സിനിമ

പ്രണയ വിവാഹം മതി; ന്യൂജനറേഷന്‍ പ്രണയം വേണ്ട- പ്രയാഗ മാര്‍ട്ടിന്‍

മലയാള സിനിമയിലെ പുത്തന്‍താരോദയമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരേമുഖം, കട്ടപ്പനയിലെ ഋത്വക് റോഷന്‍ ,ഫുക്രി എന്നീ വിജയ ചിത്രങ്ങളിലൂടെ പ്രയാഗ മാര്‍ട്ടിന്റെ കരിയര്‍ മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും വലിയ സങ്കല്‍പ്പങ്ങളാണ് താരത്തിനുള്ളത്. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണെന്നും പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് താത്പര്യമെന്നും പ്രയാഗ പറയുന്നു. അറേഞ്ച്ഡ് മാര്യേജിനോട് താത്പര്യമില്ല. ഇന്നത്തെ കാലത്ത് വിവാഹതീരുമാനത്തില്‍ നമ്മുടെ ഡിസിഷന്‍ ആണ് പ്രധാനം എന്നാണ് തോന്നുന്നത്.

പരീക്ഷിച്ചു നോക്കി തോന്നേണ്ട ഒന്നല്ല പ്രണയം. നല്ല സൗഹൃദത്തിലൂടെ നമ്മള്‍ പോലുമറിയാതെ രൂപപ്പെടുന്ന ഒന്നാണ് എനിക്ക് പ്രണയം. ന്യൂ ജനറേഷന്‍ പ്രണയങ്ങള്‍ വിവാഹത്തിലെത്തിയാല്‍ ഭാഗ്യം എന്നേ പറയേണ്ടൂ. പക്ഷേ അത്തരം ന്യൂ ജനറേഷന്‍ പ്രണയ സങ്കല്പമല്ല എന്റേത്. വിവാഹത്തിലേക്ക് നയിക്കാന്‍ പറ്റും എന്നു തോന്നുന്ന റിലേഷനെയേ ഞാന്‍ പ്രണയത്തിലേക്ക് എടുക്കൂ. നമുക്ക് പറ്റിയ ആളെ കണ്ടെത്തുന്നതില്‍ പിഴവ് പറ്റാതിരുന്നാല്‍ ഡിവോഴ്‌സിന്റെയും മറ്റും ആവശ്യം വരില്ല. അതിന് അല്പം മെച്വര്‍ ആയിക്കഴിഞ്ഞ്, നമ്മള്‍ സ്വയം എന്താണ് എന്ന് നമുക്ക് തന്നെ ബോധ്യം വന്നു കഴിഞ്ഞ് പ്രണയിക്കുന്നതാണ് നല്ലതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.


ഇപ്പോള്‍ ശ്രദ്ധ കരിയര്‍, പഠനം ഇതിലൊക്കെയാണ്. പ്രണയത്തില്‍ എനിക്ക് സ്വയം ഡെഡിക്കേറ്റ് ചെയ്യണം എന്നുണ്ട്. അതിന് സമയം കിട്ടുമ്പോള്‍ തീവ്രമായി പ്രണയിക്കാനാണ് ഇഷ്ടം. ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഏറ്റെടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടു തന്നെ വളരെ ആലോചിച്ച് മാത്രമേ ഞാന്‍ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോള്‍ മോഡല്‍ അച്ഛനും അമ്മയും തന്നെയാണെന്നും പ്രയാഗ പറയുന്നു.

  • വിവാഹിതരാകുന്ന സീരിയല്‍ നായികമാരുടെ വീഡിയോ ഷൂട്ട് വൈറലാകുന്നു
  • കുട്ടികളൊന്നും ആയില്ലേ..?; ചോദ്യം ചോദിച്ചയാള്‍ക്കു വയറുനിറയെ കൊടുത്തു വിദ്യാബാലന്റെ മറുപടി
  • എവിടെയോ കിടക്കുന്നഒരുത്തന്‍ എന്റെ ജീവിതം നിയന്ത്രിക്കേണ്ട; വിവാഹ നിശ്ചയ ദിവസം പോലും പോലീസുകാര്‍ വന്നിരുന്നു- ഭാവന
  • ആദ്യദിന കളക്ഷന്‍ 108 കോടി! ബോക്‌സ് ഓഫീസില്‍ പുതു ചരിത്രമെഴുതി ബാഹുബലി 2 ;
  • ബാഹുബലി ടിക്കറ്റ് വില 4000 രൂപ വരെ; സിനിമയെ വാഴ്ത്തി പ്രേക്ഷകര്‍
  • തിയറ്ററില്‍ പോയത് സിനിമ കാണാനാണ് കാര്‍ട്ടൂണ്‍ കാണാനല്ല, രാജമൗലിയോട് കെആര്‍കെ
  • സിനിമാലോകത്തെ ഞെട്ടിച്ച് ബാഹുബലി 2 റിലീസിന് മുമ്പ് പ്രവാസിയുടെ ഫെയ്‌സ്ബുക്ക് ലൈവില്‍
  • ചന്ദനമഴയിലെ അമൃതയ്ക്കു പിന്നാലെ 'കറുത്തമുത്തില്‍ ' നിന്നും കിഷോര്‍ സത്യയും പിന്‍മാറി
  • കട്ടപ്പ ബാഹുബലിയെ കൊന്നതുതന്നെ, കാരണം... പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം
  • വിവാദങ്ങള്‍ക്കു അവധി നല്‍കി 'സഖാവ്' കാണാന്‍ കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയും നേതാക്കളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway