നാട്ടുവാര്‍ത്തകള്‍

പിണറായി വിചാരിച്ചാലും ചെമ്മീന്‍ സിനിമയുടെ അമ്പതാം വര്‍ഷികം ആഘോഷിക്കാന്‍ സമ്മതിക്കില്ലെന്ന് ധീവരസഭ

ചെമ്മീന്‍ സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്നും അപമാനിതരാകുകയാണ് എന്നും അതിനാല്‍സിനിമയുടെ അമ്പതാം വര്‍ഷികം സര്‍ക്കാര്‍ ആഘോഷിച്ചാല്‍ തടയും എന്ന് ധീവരസഭ. മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ദിനകരന്‍ പറഞ്ഞു. സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്ന് അപമാനിതരാകുന്നു. വള്ളം ചരിച്ചുവെച്ച് സിനിമയില്‍ കാണിക്കുന്ന പ്രണയരംഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏത് തീരദേശത്ത് ആഘോഷം സംഘടിപ്പിച്ചാലും ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിചാരിച്ചാല്‍ പോലും ആഘോഷപരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ല.

സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണം എന്നു ദിനകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപികരണയോഗം നടന്നിരുന്നു. ചെമ്മീന്‍ എന്ന നോവലും സിനിമയും ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പുറക്കാട്, നീര്‍ക്കുന്നം, ചള്ളി കടപ്പുറം എന്നി സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് അമ്പതാം വര്‍ഷികം ആഘോഷികത്തിന്റെ പരിപാടികള്‍ സംസ്‌കാരികവകുപ്പ് ആലോചിക്കുന്നത്. തകിഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി എസ് എന്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രം 1965 ലാണു പുറത്തിറങ്ങിയത്. മധു,സത്യന്‍, കോട്ടാരക്കാര ശ്രീധരന്‍ നായര്‍, ഷീല എന്നി താരങ്ങള്‍ അഭിനയിച്ച ചിത്രത്തിനു രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം പുരസ്‌കാരം ലഭിച്ചിരുന്നു.

ഏപ്രില്‍ മാസം സിനിമ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

  • ശ്രീ​നാ​ഥി​ന്‍റെ ദുരൂഹമരണം: പുനരന്വേഷണത്തിനായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
  • പോലീസ് പ്രതിപക്ഷ നേതാവിന് അകമ്പടി പോയി; വാഹനമിടിച്ചു വഴിയില്‍ കിടന്ന വൃദ്ധന്‍ മരിച്ചു
  • എന്നെ രക്ഷിക്കണം; ഞാന്‍ മരിച്ചു പോകും- 65 കാരനായ ഒമാന്‍ ഷെയ്ക്കിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച 16കാരി കേഴുന്നു
  • ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എം.എല്‍.എ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചുമാറ്റാന്‍ കളക്ടറുടെ നിര്‍ദേശം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ കഞ്ചാവു കടത്ത്: മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍
  • നടിയെ ആക്രമിച്ച കേസില്‍ രമ്യ നമ്പീശന്‍ മുഖ്യസാക്ഷിയാകും; മഞ്ജുവും സാക്ഷി പട്ടികയില്‍ , ദിലീപിനു കുരുക്ക് മുറുക്കി അന്വേഷണ സംഘം
  • എല്ലാം ബോധപൂര്‍വം: മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു!
  • വര്‍ക്കലയില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറിടിച്ചു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; 5 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
  • പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷനില്‍ നടിയുടെ മൊഴി; അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ദുഃഖവും അമര്‍ഷവും
  • ദിലീപിന്റെ ജയില്‍ വാസം നീളും; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway