സിനിമ

മോഹന്‍ലാലില്ലാതെ മുന്തിരിവള്ളികളുടെ വിജയാഘോഷം ദുബായില്‍

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തങ്ങളുടെ ആദ്യനിര്‍മ്മാണസംരംഭമായ ബാംഗ്ലൂര്‍ ഡേയ്‌സ് കളക്ഷന്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മ്മാതാവ് സോഫിയാ പോള്‍. മോഹന്‍ലാലിന്റെ പുതുവര്‍ഷത്തിലെ ആദ്യ റിലീസായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വിജയാഘോഷത്തിനിടെ ദുബായില്‍ സംസാരിക്കുകയായിരുന്നു വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സ് സാരഥി കൂടിയായ സോഫിയാ പോള്‍.

സോഷ്യല്‍ മീഡിയ വഴി സിനിമയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നതായും അതിനെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും സോഫിയാ പോള്‍ അറിയിച്ചു. പാലക്കാട് പൂമുള്ളിയില്‍ ആയുര്‍വേദ സുഖചികില്‍സയിലായതിനാല്‍ മോഹന്‍ലാല്‍ വിജയാഘോഷത്തിന് എത്തിയില്ല. മീന, സംവിധായകന്‍ ജിബു ജേക്കബ്,ക്യാമറാമാന്‍ പ്രമോദ് പിള്ള, ജെയിംസ് പോള്‍, സിന്ധുരാജ് എന്നിവര്‍ പങ്കെടുത്തു.

തനിക്കു വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ തേടിയെത്തുന്നത് മലയാളത്തില്‍ നിന്നാണെന്ന് മീന പറഞ്ഞു. ദൃശ്യം എന്ന മെഗാ ഹിറ്റിനു പിന്നാലെ മോഹന്‍ലാലിന്റെ നായികയായി മീനയെത്തിയ കൂടിയാണ് മുന്തിരിവള്ളികള്‍. മുന്തിരിവള്ളികളിലൂടെ മലയാളത്തില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം എന്നിവയാണ് മറ്റ് സിനിമകള്‍. ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ സിനിമയാണ് അടുത്തത്.

  • താന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്നു പാര്‍വതി; തെറിവിളിയുമായി ഫാന്‍സ്‌
  • ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്‌ഗോപി വീണ്ടും മുഖ്യധാര നായകന്‍ ; ലേലം 2 ഷൂട്ടിംഗ് ജനുവരി ആദ്യവാരം തുടങ്ങും
  • ഭാവനയുടെ വിവാഹവാര്‍ത്തകള്‍ തെറ്റ്; വീട്ടുകാര്‍ പറയുന്നത്....
  • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
  • സൗബിന്‍ സാഹിര്‍ വിവാഹിതനായി
  • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
  • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway