സ്പിരിച്വല്‍

ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ലോംഗ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ ഇന്ന് (വെള്ളിയാഴ്ച) രാത്രി 9 മുതല്‍ ശനിയാഴ്ച വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് പോര്‍ട്‌സ് മൗത്ത് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ നേതൃത്വം നല്കും. സൗത്താംപ്റ്റണ്‍ സേക്രട്ട് ഹാര്‍ട്ട് നൈറ്റ് വിജിലിലെ ബ്രദര്‍. പോളി വറീതും സംഘവും സഹ ശുശ്രൂഷകരാകും. നാളെ രാത്രി 9 മുതല്‍ 2 വരെയായിരിക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കുക.

ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരിക ശുദ്ധി പകരുന്ന ആരാധന, കുടുംബ നവീകരണ പ്രതിഷ്ട എന്നിവയാണ് നൈറ്റ് വിജിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവിത നവീകരണത്തിനും, അനുഗ്രഹങ്ങള്‍ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോബി വര്‍ഗീസ് 07825871317,

ജയ്‌സണ്‍ മേച്ചേരി 07915652674



ദേവാലയത്തിന്റെ വിലാസം:

St. Josephs Church,

Portland Crescent,

Longsight,

Manchester,

M13 OBU.

  • മരിയന്‍ മിനിസ്ട്രി യുടെ നേതൃത്വത്തില്‍ ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ വിവിധ കേന്ദ്രങ്ങളില്‍
  • മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ നാളെ ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍
  • ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 20ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
  • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
  • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
  • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway