സിനിമ

ആ വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല -മഞ്ജു വാര്യരോട് ദീപനിശാന്ത്

തനിക്കു രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂവെന്നു മഞ്ജുവാര്യരോട് ദീപ നിശാന്ത്. കമലിന്റെ ആമിയെന്ന ചിത്രം ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ നടി മഞ്ജു വാര്യര്‍ക്കെതിരെ ഫേസ്ബുക്കില്‍ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെ തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല ഈ ചിത്രം ഏറ്റെടുത്തതെന്നും ഇതൊരു കഥാപാത്രം ആയി കണ്ടാല്‍ മതിയെന്നും വിശദീകരിച്ച് മഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് മഞ്ജുവിനോട് രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറയാന്‍ ദീപ നിശാന്ത് ആവശ്യപ്പെടുന്നത്. രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവത്കരിക്കുകയെന്നല്ല. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണെന്ന് ദീപ വിശദീകരിക്കുന്നു.


ദീപനിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ.

  • ഷൂട്ടിങ്ങിനെത്തുന്ന നടിയെ ക്യാമറകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്ന് മാധ്യമങ്ങളോട് പൃഥ്വിരാജ്
  • ലൈംഗിക വിദ്യാഭ്യാസം സമൂഹത്തിനാവശ്യം; പുതു തലമുറ 'ലവ്' എന്ന വാക്കിനെ ഭയക്കുന്നു- റിമ കല്ലിങ്കല്‍
  • പ്രമുഖ നടന് ആരോപണം നേരിടേണ്ടിവന്നത് ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയുമൊക്കെ ചെയ്യുന്നതില്‍ 'മന്നനാ'യത് കൊണ്ട്- വിനയന്‍
  • എലിസബത്ത് രാജ്ഞിയുടെ വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച് അമിതാഭ് ബച്ചന്‍
  • നീതി ലഭിക്കുന്നതുവരെ പോരാടാനാണ് അവളുടെ തീരുമാനം- രമ്യാ നമ്പീശന്‍
  • 'അതാണെടാ ആണായി പിറന്ന കേരളാ പൊലീസ്' സുനിയെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍
  • ഇത്രയും സ്ത്രീവിരുദ്ധമായ തീരുമാനം ഉറക്കെ പറയാന്‍ എങ്ങനെ കഴിയുന്നു? താര സംഘടനക്കെതിരെ സജിത മഠത്തില്‍
  • മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാകേണ്ട; ദിലീപിന് പിന്തുണയുമായി കമലും
  • തന്റെ മകന്‍ തെറ്റുകാരനല്ല-കെപിഎസി ലളിത, വാര്‍ത്ത വേദനിപ്പിച്ചു- സിദ്ധാര്‍ഥ്
  • തങ്ങള്‍ അന്നും ഇന്നും ഒരു കുടുംബം; ബ്രാഡ് പിറ്റുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ച് ആഞ്ജലീന ജോളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway