വിദേശം

മെല്‍ബണില്‍ ഷോപ്പിങ് മാളിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണു; 5 മരണം

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചെറുയാത്രാ വിമാനം തകര്‍ന്നു വീണ് അഞ്ച് മരണം. പരുക്ക് പറ്റിയവരുണ്ട് എന്നാണു സൂചന. പ്രാദേശിക സമയം രാവിലെ ഒമ്പതിന് നഗരത്തിലെ ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചതായി വിക്ടോറിയ പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ സ്റ്റീഫന്‍ ലീന്‍ പറഞ്ഞു. പൈലറ്റും അഞ്ചു യാത്രക്കാരും ആണ് ഉണ്ടായിരുന്നത്. അപകടത്തെ കുറിച്ച് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു .

  • ഇന്ത്യക്കാര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ഡൊണാള്‍ഡ് ട്രംപ്
  • ഭാര്യയെ നിരന്തരം മാനഭംഗപ്പെടുത്തി; ഇളയ മകളെ കൊന്നു; 5 വര്‍ഷത്തെ താലിബാന്‍ തടവില്‍ നിന്ന് മോചിതരായ യുഎസ്-കനേഡിയന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
  • ടെക്‌സസില്‍ 3വയസുകാരി കൊലപ്പെട്ടതാകാമെന്ന് പോലീസ്; അന്വേഷണം മലയാളി പിതാവിനെ കേന്ദ്രീകരിച്ച്
  • 3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു
  • പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ
  • ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തം
  • തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!
  • ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59
  • അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്
  • ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway