വിദേശം

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി: മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും

വാഷിങ്ടണ്‍ : കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും എന്ന് ആശങ്ക. മതിയായ രേഖകളില്ലാത്ത, യുഎസിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം ആണ് മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ പ്രതികൂലമായി ബാധിക്കുക. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മാര്‍ഗനിള്‍ദേശങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നല്‍കി. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ ഉത്തരവ് കോടതി മരവിപ്പിച്ചുവെങ്കിലും കുടിയേറ്റക്കാരെ ഒഴിവാക്കുകയെന്ന ട്രംപ് നയം ശക്തമായി തുടരുന്നതിന്റെ ഭാഗമാണു ഇത്.


കുടിയേറ്റവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങളുടെ പരിധി വിപുലമാക്കുന്നതാണു പുതിയ വ്യവസ്ഥകള്‍ . കുടിയേറ്റനിയമം ലംഘിച്ചതായി സംശയം തോന്നിയാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇനി അധികാരമുണ്ടാകും. മതിയായ താമസരേഖകളും പൗരത്വവും ഇല്ലാതെ വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്നവരുണ്ട്.


അറസ്റ്റ് നടന്നാലുടന്‍ സ്വരാജ്യത്തേക്കു മടക്കി അയയ്ക്കണം. കുടുംബാംഗങ്ങള്‍ക്കു താമസരേഖകളോ പൗരത്വമോ ഉണ്ടെങ്കിലും സ്വന്തമായി രേഖകളില്ലാതെ വര്‍ഷങ്ങളായി യുഎസില്‍ കഴിയുന്നവരും തിരിച്ചു പോകേണ്ടിവരും. മതിയായ രേഖകളില്ലാത്ത മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണു യുഎസിലുള്ളത് എന്നാണു റിപ്പോര്‍ട്ട്. ഇത്തരം കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാന്‍ 10,000 പുതിയ ഉദ്യോഗസ്ഥരെയാണ് ആഭ്യന്തരവകുപ്പ് നിയമിക്കാന്‍ പോകുന്നത്. 5000 കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുകളെയും നിയോഗിക്കാന്‍ നിര്‍ദേശമുണ്ട്.


പുറത്താക്കിയാല്‍ രണ്ടുവര്‍ഷത്തേക്ക് ഇവര്‍ക്കൊന്നും അമേരിക്കയിലേക്ക് തിരികെ വരാനുമാകില്ല. ഉറ്റവര്‍ ഒപ്പമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെങ്കില്‍ മാത്രം അഭയത്തിന് അപേക്ഷിക്കാം. സ്വരാജ്യത്തു പീഡനത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടാലും പുറത്താക്കല്‍ നടപടിയില്‍ നിന്ന് ഒഴിവായേക്കും.


എന്നാല്‍, കൂട്ടത്തോടെ പുറത്താക്കല്‍ ഉടനുണ്ടാകില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
കുടിയേറ്റക്കാരായ കുറ്റവാളികളെ ഉടന്‍ പിടികൂടി പുറത്താക്കണമെന്ന ഉത്തരവ് ഇതിനകം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.

  • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
  • വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌
  • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
  • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
  • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
  • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
  • ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway