വിദേശം

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ചുകൊന്നു; സുഹൃത്തിനു ഗുരുതരം

വാഷിങ്ടണ്‍ : വംശീയ വിദ്വേഷത്തിന്റെ ഭാഗമായി അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ച് കൊന്നു. എന്‍ജിനിയറായ ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന 32കാരനാണ് കൊല്ലപ്പെട്ടത്. എന്റെ രാജ്യത്തു നിന്നും പുറത്തുപോകൂ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ പൗരന്‍ വെടിവയ്ച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രീനിവാസിന് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലോക് മഡസാനി എന്നയാള്‍ ഗുരുതരാവസ്ഥയിലാണ്. ഒലൈതെയില്‍ ഗ്രാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീനിവാസ്.


അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മുന്‍ നാവിസേന ഉദ്യോഗസ്തനാണ് ഇയാള്‍. ആക്രമണസമയത്ത് പ്രതി മദ്യപിച്ചതായി പോലീസ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ വിദ്വേഷം നിറഞ്ഞ നയങ്ങളില്‍ പ്രചോദിതരായി രാജ്യത്തു വിദേശിയര്‍ക്കെതിരെ അതിക്രമം ശക്തമാണ്. ട്രംപിന്റെ ആരാധകര്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഹൂസ്റ്റണിലെ ഒരു ഇന്ത്യന്‍ കുടുംബത്തിന് അടുത്തിടെ രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.

വെള്ളക്കാരുടെ രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനമാണ് നമ്മുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. മുസ്‌ലിങ്ങള്‍, ജൂതന്‍മാര്‍, ഇന്ത്യക്കാര്‍ എന്നിവരുടെ ശല്യം അമേരിക്കയില്‍ നിന്ന് ഒഴിവാക്കണം'- എന്നാണ് കത്തില്‍ പറയുന്നത്. വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ച് പോകണമെന്ന് ഇവരോട് ആവശ്യപ്പെടുന്നുമുണ്ട് കത്തില്‍. കടുത്ത ആശങ്കയിലായിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശിയര്‍.

കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും എന്ന് ആശങ്കയുണ്ട്.

  • ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടു ഈജിപ്തില്‍ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു
  • ഒപ്പം നടക്കാന്‍ ക്ഷണിച്ച ട്രംപിന്റെ കൈതട്ടിമാറ്റി മെലാനിയ; വീഡിയോ വൈറല്‍
  • യുഎസ് എയര്‍പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന്‍ മരിച്ചു
  • വിശന്നു വലഞ്ഞ പൈലറ്റ് ഹെലികോപ്റ്റര്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നില്‍ ഇറക്കി
  • പാര്‍ലമെന്റ് നടപടിക്കിടെ കുഞ്ഞിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ എംപി
  • ഫ്രാന്‍സിനെ ഇനി 39 കാരനായ മാക്രോണ്‍ നയിക്കും; 24 വയസിനു മൂത്ത ടീച്ചര്‍ഭാര്യ പ്രഥമ വനിത
  • ക്യാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 110 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
  • ഞാന്‍ ദരിദ്ര കുടിയേറ്റക്കാരന്റെ മകന്‍ ; കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെ മാര്‍പാപ്പ
  • 11 മാസം പ്രായമുള്ള മകളെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണിച്ച ശേഷം യുവാവ് ജീവനൊടുക്കി
  • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway