Don't Miss

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് അവിശ്വാസികള്‍; രൂക്ഷ വിമര്‍ശനവുമായി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ആര്‍ത്തിപ്പൂണ്ട ക്രിസ്ത്യാനി ആകുന്നതിലും നല്ലത് അവിശ്വാസിയാകുന്നതാണെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന, ഇരട്ടമുഖമുള്ള, 'വൃത്തികെട്ട' ബിസിനസ് ചെയ്യുന്ന ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഇത്തരക്കാരായ ക്രിസ്ത്യാനികള്‍ ഒരുപാടുണ്ടെന്നും അവരാണ് മറ്റുള്ളവരേയും നശിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നത് കാപട്യമാണ്. അത് ക്രിസ്റ്റ്യാനിറ്റിയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പാപമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നതിലും ഭേദം സ്വയം മുങ്ങിച്ചാവുന്നതാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസില്‍ തട്ടിപ്പു നടത്തുന്നവര്‍, വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന അധ്യാപകര്‍, ധാര്‍മ്മിക മൂല്ല്യങ്ങളില്‍ നിന്നും മറ്റുളളവരെ പിന്തിരിപ്പിക്കുന്നവരുമെല്ലാം ക്രിസ്റ്റ്യാനിറ്റിയ്ക്ക് നിരക്കാത്തതാണ് ചെയ്യുന്നതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറയുണ്ടെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചു. താന്‍ ഒരു ക്രിസ്ത്യാനിയാണ്. കുര്‍ബാന കൂടാറുണ്ട്. പക്ഷെ ജീവനക്കാര്‍ക്ക് ശരിയായ കൂലിനല്‍കാറില്ല, മറ്റുള്ളവരുടെ പണം കവരുന്നു എന്നൊക്കെ പറയുന്ന വിശ്വാസികളെ താന്‍ നിത്യവും കാണാറുണ്ടെന്നും അവര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും അത് യഥാര്‍ത്ഥ വിശ്വാസിയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ ഹിതം പ്രവര്‍ത്തിക്കുകയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  • ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ
  • ടെസ്റ്റ് പരമ്പര തൂത്തുവാരി കോലിപ്പട; മൂന്നാം ടെസ്റ്റ് വിജയം ഇന്നിംഗ്‌സിനും 171 റണ്‍സിനും
  • യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
  • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി
  • അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
  • ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
  • നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
  • ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
  • ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
  • സ്വന്തം പേറ്റുനോവിനിടെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ കൈയടി നേടുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway