വിദേശം

24 മണിക്കൂറില്‍ 3ലക്ഷം ഡോളര്‍ ; ശ്രീനിവാസിന്റെ കുടുംബത്തിന് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശീയ ഭ്രാന്തന്റെ തോക്കിനിരയായി കൊല്ലപ്പെട്ട ഇന്ത്യന്‍ യുവ എഞ്ചിനീയര്‍ ശ്രീനിവാസന്‍ കുച്ചിഭോട്ട്‌ലയുടെ കുടുംബത്തെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത ദുരിതാശ്വാസ നിധിയിലേക്ക് 24 മണിക്കൂറുകള്‍ കൊണ്ട് ഒഴുകിയെത്തിയത് മൂന്ന് ലക്ഷം ഡോളര്‍. 150,000 ഡോളര്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തിയ പ്രചരണത്തിലേക്ക് അനേകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം കൊലക്കെതിരെ രംഗത്തുവന്നു. അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മുന്‍ നാവിസേന ഉദ്യോഗസ്തനാണ് ഇയാള്‍. എന്റെ രാജ്യത്തു നിന്നും പുറത്തുപോകൂ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ വെടിവയ്ച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

കുച്ചിഭോട്‌ല ആന്റ് മഡസാനി എന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയുടെ സ്വപ്നങ്ങള്‍ കുടിയായിരുന്നു പൊലിഞ്ഞത്. അലോക് റെഡ്ഡി മഡസാനി വെടിവയ്പ്പില്‍ പരിക്കേറ്റു ഗുരുതരാവസ്ഥയിലാണ്. ശ്രീനിവാസ് കുച്ചിഭോട്‌ലയും അലോക് റെഡ്ഡി മഡസാനിയും ചേര്‍ന്നുള്ള ഒരു സംരഭമായിരുന്നു ഇത്. ഇന്ത്യയില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി അമേരിക്കയില്‍ മാസ്റ്റര്‍ ബിരുദത്തിനായി ഇന്ത്യ വിട്ടവരായിരുന്നു അവര്‍. ശ്രീനു എന്ന് വിളിപ്പേരുള്ള കുച്ചിഭോട്ട്‌ല ഹൈദരാബാദ് വിദ്യാജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ വിദ്യാഭ്യാസം നേടിയശേഷം ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടാനാണ് എല്‍ പാസോയിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ എത്തിയത്. 2007 ല്‍ ബിരുദം നേടുന്നതിന് മുമ്പ് അവിടെ അദ്ധ്യാപകനായും ഗവേഷണ അസിസ്റ്റന്റായും ജോലി ചെയ്തു.
2014 ല്‍ കന്‍സാസിലേക്ക് ഗാര്‍മിന്‍ ഇന്റര്‍നാഷണില്‍ ഒരു ജോലി ആരംഭിക്കുന്നത് വരെ റോക്ക്‌വെല്‍ കോളിന്‍സില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായും ജോലി നോക്കി. ഗാമിനിലെ ഏവിയേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്നു അലോക് മഡസാനി . ഹൈദരാബാദിലെ വാസവി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മിസൗരി കണ്‍സാസ് സിറ്റിയിലേക്കാണ് മഡസാനി വന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ വിദ്വേഷം നിറഞ്ഞ നയങ്ങളില്‍ പ്രചോദിതരായി രാജ്യത്തു വിദേശിയര്‍ക്കെതിരെ അതിക്രമം ശക്തമാണ്. ട്രംപിന്റെ ആരാധകര്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഹൂസ്റ്റണിലെ ഒരു ഇന്ത്യന്‍ കുടുംബത്തിന് അടുത്തിടെ രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.

  • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
  • വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' റദ്ദാക്കി; മലയാളികള്‍ക്ക് വന്‍ തിരിച്ചടി
  • വിവാഹ വേദിയിലേക്ക് പോയ പ്രതിശ്രുത വധുവരന്മാരെ വിമാനത്തില്‍ നിന്ന് പുറത്താക്കി
  • യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും!; ആണവ ഭീതിയില്‍ ലോകം
  • യുവാവിനെ പറക്കുന്ന വിമാനത്തില് നിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു കൊന്നു
  • ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ബസിനു സമീപം സ്‌ഫോടനം; ഒരു താരത്തിന് പരിക്ക് ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപ
  • ഓശാനാ ദിനത്തില്‍ പള്ളിയില്‍ ഐഎസ് ആക്രമണം: 45പേര്‍ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ടവയില്‍ മാര്‍പാപ്പ സന്ദര്‍ശിക്കാനിരുന്ന പള്ളിയും
  • യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയെന്ന് റഷ്യ; സിറിയയുടെ പേരില്‍ ലോകം യുദ്ധ ഭീതിയില്‍
  • റഷ്യയുടെ എതിര്‍പ്പ് അവഗണിച്ചു സിറിയയില്‍ അമേരിക്കയുടെ നേരിട്ടുള്ള യുദ്ധം; വന്‍ നാശനഷ്ടം
  • സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം: ആക്രമണം നടത്തിയത് 22 കാരനായ കിര്‍ഗ്സ് വംശജന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway