Don't Miss

യേശു വാട്‌സാപ്പിലുണ്ട്; മെസ്സേജ് അയയ്ക്കാറുമുണ്ട്; അവകാശവാദങ്ങളുമായി പാസ്റ്റര്‍

ഹരാരെ: മനുഷ്യരെപ്പോലെ ദിവങ്ങളും ടെക്‌നോളജി അപ്‌ഡേറ്റാക്കുന്നു!!സിംബാബ്‌വെക്കാരനായ പാസ്റ്റര്‍ പറയുന്നത് യേശു സോഷ്യല്‍ മീഡിയയിലുണ്ട് എന്നാണു. മാത്രമല്ല, ഏതാനും തവണ സ്വര്‍ഗത്തില്‍ പോയതിനുശേഷം ദൈവം പിന്നെ സ്ഥിരമായി സന്ദേശങ്ങളയയ്ക്കും എന്നാണ് പാസ്റ്റര്‍ അവകാശപ്പെടുന്നത്. യേശു വാട്‌സാപ്പിലുണ്ട്. പക്ഷേ സ്‌കൈപ്പും ഐഎംഒയുമൊക്കെയാണ് ദൈവത്തിന് താത്പര്യം. ഇതൊന്നും വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണെന്നും പാസ്റ്റര്‍ പറയുന്നു. സന്യങ്കോരെ എന്ന പാസ്റ്റര്‍ ആണ് ഇതുവരെ മറ്റാരും കൈവയ്ക്കാന്‍ ധൈര്യപ്പടാത്ത അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മാലാഖമാര്‍ക്കൊപ്പം ചിത്രമെടുക്കുക, ദൈവത്തിന്റെ കൂടെ ഇടയ്ക്കിടെ ഓരോ ചായകുടിക്കാന്‍ പോവുക എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ മറ്റുചില 'ഹോബികള്‍'. കൂടാതെ ചില്ലറ ബാധയൊഴിപ്പിക്കലും.
എന്തായാലും സന്യങ്കോരെയുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. യേശു മിസ്ഡ് കോള്‍ വിട്ടാല്‍ തിരിച്ചുവിളിക്കുമോ എന്നാണ് ഒരു തൊഴിലാളിയുടെ കമന്റ് .

  • സുനന്ദ പുഷ്‌കറുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
  • നയാപൈസയില്ല; ജയിലിലെ ചെലവിന് ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍
  • ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെ; മോചനം എത്രയും വേഗം- യെമന്‍ സര്‍ക്കാര്‍
  • ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാതൃക സൃഷ്ടിച്ചു മുംബൈയിലെ മാധ്യമസ്ഥാപനം
  • പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ അടിപിടി
  • 'ബിസ്‌കറ്റ് രാജാവ്' രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്‌മോഹന്‍ പിള്ള പീഡന കേസില്‍ അറസ്റ്റില്‍
  • രണ്ടു വര്‍ഷമായി മഴപെയ്യാത്ത ആഫ്രിക്കന്‍ ഗ്രാമത്തിനായി റെഡിച്ചില്‍ സംഗീതനിശ
  • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
  • കമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; ബന്ധുക്കള്‍ സുഷമാ സ്വരാജിന്റെ സഹായം തേടി
  • സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയയില്‍ സ്വവര്‍ഗാനുരാഗിയായ വനിതാ പ്രധാനമന്ത്രി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway