ചരമം

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശി ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ലണ്ടന്‍ : യുകെയിലുള്ള മക്കളുടെ അടുത്തെത്തിയെ മറ്റൊരു പിതാവ് കൂടി അന്തരിച്ചു. ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ മക്കളെ കാണാനെത്തിയ പിതാവ് ആണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത് . പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്(64) ആണ് അന്തരിച്ചത്. ഹൃദയസ്തംഭനം ഉണ്ടായി ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ന്റെ നില വഷളാവുകയും ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ആയിരുന്നു.

നാട്ടില്‍ നിന്ന് കൂടെവന്ന ഭാര്യ മോളി ജോര്‍ജും ഇപ്പോള്‍ യുകെയിലുണ്ട്. ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ടീച്ചര്‍ ആയി ജോലി നോക്കുന്ന ജിയ മകളും, ലണ്ടനില്‍ എച്ച് പിയില്‍ ഐ ടി വിദഗ്ദനായ ജിബ്‌യ മകനുമാണ്. കഴിഞ്ഞ മാസമാണ് ജോര്‍ജും ഭാര്യ മോളി ജോര്‍ജും മക്കളെ കാണാന്‍ യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നോട്ടിങ്ഹാമില്‍ നഴ്‌സായ മകളെയും കുട്ടികളെയും കാണാന്‍ നാട്ടില്‍ നിന്നെത്തിയ പിതാവ് രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ചിക്കന്‍പോക്‌സും ബാധിച്ചു മരിച്ചിരുന്നു. നോട്ടിങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരാ(64)ണ് മരിച്ചത്. നോട്ടിങ്ഹാമിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മോഹനന്‍ നായര്‍ അസുഖ ബാധിതനായത്.

  • മക്കളെ കാണാനെത്തി മരണമടഞ്ഞ അമ്മയ്ക്ക് നാളെ നട്സ് ഫോര്‍ഡില്‍ അന്ത്യവിശ്രമം
  • കോഴിക്കോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
  • ബിഎംഡബ്യു മരത്തിലിടിച്ച് കത്തിയമര്‍ന്നു; യുവ റേസര്‍ താരവും ഭാര്യയും പൊള്ളലേറ്റ് മരിച്ചു
  • യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കല്ലുകളത്തിന്‍റെ സഹോദരി നിര്യാതയായി
  • വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍
  • യു കെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി
  • കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു
  • അബുദാബിയില്‍ മലയാളി വനിതാ എച്ച് ആര്‍ മാനേജര്‍ കാറിടിച്ചു മരിച്ചു
  • നാട്ടിലേക്കുള്ള വിമാനത്തിനുള്ളില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway