വിദേശം

ശ്രീനിവാസിന്റെ കൊല അസ്വസ്ഥതയുണ്ടാക്കുന്നത് വൈറ്റ് ഹൗസ്; കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യമെറിഞ്ഞു

വാഷിങ്ടണ്‍ : അമേരിക്കയിലെ കന്‍സാസ് വെടിവെപ്പില്‍ കൊല്ലപെട്ട ഇന്ത്യന്‍ എന്‍ജിനയര്‍ ശ്രീനിവാസ് കുചിഭോട്ലയുടെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് വൈറ്റ് ഹൗസ്. വംശീയ കുറ്റകൃത്യവുമായി ബന്ധപെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സര്‍ പ്രതികരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എസ് ജയ്ശങ്കര്‍ എച്ച് 1ബി വിസയുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്കയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം.

അമേരിക്കയില്‍ ജാതിയും മതവും വംശീയതയും പറഞ്ഞുള്ള അതിക്രമങ്ങള്‍ക്ക് സ്ഥലമില്ലെന്നും ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സ്‌പെന്‍സര്‍ വ്യക്തമാക്കി. രാഷ്ട്രത്തിന്റെ മതേതര സ്വഭാവവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, യു.എസില്‍ ഇന്ത്യക്കാര്‍ക്കു നേരെ വംശീയാക്രമണം തുടരുകയാണ്. കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും നിക്ഷേപിക്കുകയും ഒപ്പം വിദ്വേഷ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇട്ടുമാണ് അധിക്ഷേപിക്കുന്നത്.
'ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല' എന്ന് എഴുതിയ കുറിപ്പും ഇന്ത്യക്കാരന്റെ വീട്ടിന് മുന്നില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള 50 ലേറെ കുറിപ്പുകളാണ് വീടിന്റെ മുറ്റത്തു നിന്നും വാതില്‍, ജനല്‍, കാര്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്നത്. സംഭവം എഫ്ബിഐ അന്വേഷിച്ചുവരികയാണ്.

  • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
  • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
  • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
  • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
  • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
  • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
  • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
  • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
  • അഴിമതിക്കു അറസ്റ്റിലായ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway