ചരമം

കൊല്ലത്ത് സൂപ്പര്‍ ഫാസ്റ്റും സ്വാകാര്യ ബസും കൂട്ടിയിടിച്ചു 3 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്‌

കൊല്ലം/ആയൂര്‍: എം.സി റോഡില്‍ ആയൂര്‍ അകമണ്‍ ചൂലാപാലത്തിന്‌ സമീപം അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ കെ.എസ്‌.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്‌റ്റ്‌ ബസിലേക്ക്‌ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക്‌ പരുക്കേറ്റു.

മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. ഗോകുലം മെഡിക്കല്‍ കോളജില്‍ മരിച്ച, പെരുമ്പാവൂര്‍ സ്വദേശി രമ്യ(23)യെയാണു തരിച്ചറിഞ്ഞത്‌. തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരിയാണ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഗോകുലം ആശുപത്രിയിലും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും തിരിച്ചറിയാന്‍ കഴിയാതെ ഓരോ മൃതദേഹങ്ങളുണ്ട്‌. അപകടത്തില്‍പ്പെട്ട പലരുടെയും പരുക്ക്‌ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌.

കോട്ടയം ചിറക്കുഴിയില്‍ അഞ്‌ജു (26), ഏനാത്ത്‌ ഗോപുഭവനില്‍ രാധാകൃഷ്‌ണന്‍( 35), ഇളമണ്ണൂര്‍ മുകളില്‍ കിഴക്കതില്‍ മഹേഷ്‌ ( 26), പന്തളം ശ്രീനിധിയില്‍ നിഷ ചന്ദ്രന്‍ (32) എന്നിവെരയാണു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മൂവാറ്റുപുഴ കാമശേരിയില്‍ അജീഷ (24), അടൂര്‍ മണക്കാല ശാലോംഭവനില്‍ ബിനി ബാബു (24), പത്തനംതിട്ട വൈഷ്‌ണവത്തില്‍ വിഷ്‌ണു (28), അടൂര്‍ കുറ്റിക്കാട്ടില്‍ നിധിന്‍ 28) എന്നിവര്‍ കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്‌. അഞ്‌ജു(18), അജ്‌ഞലി (30), ജനിറ്റ (26), അംബിക (45), ചിപ്പി (26), സൂര്യ (25), സതി(42), പുഷ്‌പ (46), ജയിംസ്‌ ഡേവിഡ്‌ (42) എന്നിവര്‍ വെഞ്ഞാറംമൂട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്‌. കോതമംഗലം കൊല്ലശേരി നീതു(28), മൂവാറ്റുപുഴ പണലുകുടിയില്‍ അരുണ്‍ (26)എന്നിവരാണ്‌ മിഷന്‍ആശുപത്രിയിലുളളത്‌. ഇന്നലെ വൈകിട്ട്‌ 6.40 നായിരുന്നു അപകടമുണ്ടായത്‌.

പുനലൂരില്‍ അറ്റിങ്ങലേക്ക്‌ പോകുകയായിരുന്ന ജനതാ ബസാണു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്തുനിന്ന്‌ അങ്കമാലിയിലേക്ക്‌ വരുകയായിരുന്ന സൂപ്പര്‍ഫാസ്‌റ്റില്‍ ഇടിച്ചു കയറിയത്‌. ഇടിയുടെ ആഘാതത്തില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിന്റെ മധ്യഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്നവര്‍ റോഡിലേക്ക്‌ തെറിച്ചു വീണു. തുടര്‍ന്ന്‌ ഓടിയെത്തി നാട്ടുകാരാണ്‌ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്‌. കുടുങ്ങിക്കിടന്നവരെ ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌.
അഞ്ചല്‍, ചടയമംഗലം, കടയ്‌ക്കല്‍, കൊട്ടാരക്കര, എന്നിവിടങ്ങളില്‍ നിന്നു പോലീസും കടയ്‌ക്കലില്‍ നിന്നു രണ്ടു യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ സംഘവും സ്‌ഥലത്ത്‌ എത്തിയിരുന്നു.
സൂപ്പര്‍ഫാസ്‌റ്റിലെ യാത്രക്കാര്‍ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. ബസിന്റെ മധ്യഭാഗത്ത്‌ യാത്ര ചെയ്‌തവരുടെ കൈ കാലുകള്‍ ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞിട്ടുണ്ട്‌. സ്വകാര്യബസിലെ ജീവനക്കാര്‍ അപകടമുണ്ടായ ഉടനെ ഓടി രക്ഷപ്പെട്ടു.
അങ്കമാലി ഡിപ്പോയിലെ ഈ സൂപ്പര്‍ ഫാസ്‌റ്റ്‌ ബസ്‌ വെള്ളിയാഴ്‌ചകളില്‍ ടെക്‌നോപാര്‍ക്കില്‍ നിന്നുമാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. അതിനാല്‍, പരുക്കേറ്റവരില്‍ ഏറെയും ടെക്‌നോ പാര്‍ക്ക്‌ ജീവനക്കാരാണ്‌. അപകടത്തെ തുടര്‍ന്ന്‌ രണ്ടു മണിക്കൂറിലേറെ എം.സി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
  • പള്ളിവാസലില്‍ അമ്മയും മകളും വെട്ടേറ്റു മരിച്ചു
  • മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചു; തടയാനെത്തിയ കുട്ടികളെ തലക്കടിച്ചു കൊന്നു
  • കോഴിക്കോട്ട് ബസും ജീപ്പും കൂട്ടിയിടിച്ചു മൂന്ന് കുട്ടികളടക്കം 6 പേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway