വിദേശം

യു.എസില്‍ ട്രെയിനില്‍ ഇന്ത്യക്കാരിക്കു നേരെ തെറിവിളി; വിഡിയോ പോസ്റ്റ് ചെയ്ത് യുവതിയുടെ തിരിച്ചടി

ന്യൂയോര്‍ക്: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണവും അധിക്ഷേപവും വര്‍ധിക്കുകയാണ്. ഇന്ത്യന്‍ എന്‍ജിനയര്‍ ശ്രീനിവാസ് കുചിഭോട്ല യെ വെടിവച്ചുകൊന്നതും ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം കൂടുകയും ചെയ്തപ്പോള്‍ അപലപിച്ചു വൈറ്റ്ഹൗസ് രംഗത്തുവന്നിരുന്നു. കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സര്‍ പ്രതികരിച്ച ശേഷവും കാര്യങ്ങള്‍ നല്ല രീതിയിലല്ല. ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ഇന്ത്യക്കാരിക്കു നേരെ വംശീയാധിക്ഷേപം ഉണ്ടായതാണ് പുതിയ സംഭവം. പെണ്‍കുട്ടിയെ പരസ്യമായി തെറിവിളിച്ച അമേരിക്കക്കാരന്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഏക്ത ദേശായ് എന്ന പെണ്‍കുട്ടിയാണ് അധിക്ഷേപത്തിനിരയായത്. സംഭവം കാമറയില്‍ പകര്‍ത്തിയ ഏക്ത ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട ഇയാള്‍ കൂടുതല്‍ രോഷാകുലനാവുന്നതും വിഡിയോയിലുണ്ട്. ആയിരക്കണക്കിന് പേര്‍ കണ്ട വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴിയാണ് വിഡിയോ ഏക്ത വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

വീഡിയോ

യു.എസില്‍ ഇന്ത്യക്കാര്‍ക്കു നേരെ വംശീയ ആക്രമണം ശക്തമാണ്. കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മാലിന്യങ്ങളും നിക്ഷേപിക്കുകയും ഒപ്പം വിദ്വേഷ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇട്ടുമാണ് അധിക്ഷേപിച്ചത്.


'ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ല' എന്ന് എഴുതിയ കുറിപ്പും ഇന്ത്യക്കാരന്റെ വീട്ടിന് മുന്നില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള 50 ലേറെ കുറിപ്പുകളാണ് വീടിന്റെ മുറ്റത്തു നിന്നും വാതില്‍, ജനല്‍, കാര്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടിയിരിക്കുന്നത്. സംഭവം എഫ്ബിഐ അന്വേഷിച്ചുവരികയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ വിദ്വേഷം നിറഞ്ഞ നയങ്ങളില്‍ പ്രചോദിതരായി രാജ്യത്തു വിദേശിയര്‍ക്കെതിരെ അതിക്രമം ശക്തമാണ്. ട്രംപിന്റെ ആരാധകര്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഹൂസ്റ്റണിലെ ഒരു ഇന്ത്യന്‍ കുടുംബത്തിന് അടുത്തിടെ രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.

കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും എന്ന് ആശങ്കയുണ്ട്മ. തിയായ രേഖകളില്ലാത്ത, യുഎസിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം ആണ് മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ പ്രതികൂലമായി ബാധിക്കുക. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ മാര്‍ഗനിള്‍ദേശങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നല്‍കി.

  • ലണ്ടന് പിന്നാലെ ബല്‍ജിയത്തിലും ആക്രമണം; ഷോപ്പിംഗ് ഏരിയയിലേക്ക് വാഹനമോടിച്ചു കയറ്റി
  • വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്നു മാര്‍പാപ്പ
  • അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് അയിത്തം; കാനഡയിലുള്ള ഇന്ത്യന്‍ യുവതിക്ക് വിസ നിഷേധിച്ചു
  • വ്യക്തികളുടെ വാട്ട്‌സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎയ്ക്ക് ലഭിക്കുന്നതായി വിക്കിലിക്‌സ്
  • ദുബായില്‍ 12.72 കോടി രൂപയുടെ ജാക്പോട്ട് അടിച്ചത് മലയാളി യുവാവിന്
  • 12 കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ അത്‌ലറ്റ് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍
  • ശ്രീനിവാസിന്റെ കൊല അസ്വസ്ഥതയുണ്ടാക്കുന്നത് വൈറ്റ് ഹൗസ്; കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യമെറിഞ്ഞു
  • 24 മണിക്കൂറില്‍ 3ലക്ഷം ഡോളര്‍ ; ശ്രീനിവാസിന്റെ കുടുംബത്തിന് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം
  • അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ചുകൊന്നു; സുഹൃത്തിനു ഗുരുതരം
  • ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി: മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway