Don't Miss

രണ്ടാംകെട്ടിനെത്തിയ ഭര്‍ത്താവിനെ ഭാര്യ ഓടിച്ചിട്ട് തല്ലി; വീഡിയോ

ലുധിയാന: രണ്ടാം വിവാഹത്തിന് തയാറായി വേദിയിലെത്തിയ മധ്യവയസ്‌കന്റെ വിവാഹം ആദ്യ ഭാര്യ പൊളിച്ചടുക്കി. സംഭവം നടന്നത് പഞ്ചാബിലെ ലുധിയാനയില്‍. വിവാഹവേദിയില്‍ ഭാര്യയെ കണ്ട് ഓടിയ വരനെ ഓടിച്ചിട്ട് പിടിച്ചു ജനമധ്യത്തില്‍വെച്ച് ഭാര്യ കൈകാര്യം ചെയ്യുകയും ചെയ്തു.
വിശാല്‍ കുമാര്‍ സോനു(42)വിനാണ് ആദ്യ ഭാര്യ രാഖിയില്‍ നിന്നും മര്‍ദ്ദനമേറ്റത്. മല്‍ഹ്ര റോഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ വിവാഹാഘോഷം നടക്കുന്നതിനിടെ രാഖി അവിടേയ്ക്ക് വരികയായിരുന്നു. ഭാര്യയെ കണ്ടതോടെ അടിമുടി വിറച്ച വിശാല്‍ ഒന്നും നോക്കാതെ ഇറങ്ങിയങ്ങോടി. രാഖി വിട്ടു കൊടുത്തില്ല. വിശാലിന് പിന്നാലെ ഓടി പിടകൂടി കണക്കിന് കൊടുത്തു. വിവാഹ വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാരും വിശാലിനെ കണക്കിന് പെരുമാറി.

വിവാഹബന്ധം വേര്‍പെടുത്താതെയാണ് ഇയാള്‍ രണ്ടാം വിവാഹത്തിന് തയാറായതെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. പതിമൂന്ന് വയസ് പ്രായമുള്ള ഒരു മകനും തങ്ങള്‍ക്കുണ്ടെന്ന് രാഖി പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. രാഖിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു എന്നാണ് വിശാല്‍ പൊലീസിനോട് പറഞ്ഞത്. തന്നക്കാള്‍ പതിനെട്ട് വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയേയാണ് വിശാല്‍ വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത്. ആ വിവാഹവും മുടങ്ങി.

വീഡിയോ

  • അച്ഛനൊപ്പം ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഗാംഗുലിയും മകളും ഹിറ്റ്
  • ലോകത്തിലെ ആദ്യത്തെ റോബോട്ട് പോലീസ് ഓഫിസര്‍ ദുബായില്‍
  • യേശുവിനെപ്പോലെ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു
  • ക്വന്റാസ് എയര്‍വെയ്‌സ് സിഇഒ പ്രസംഗിക്കുമ്പോള്‍ ക്രീം കേക്ക് മുഖത്തെറിഞ്ഞു; കൂസാതെ സിഇഒ
  • 305 യാത്രക്കാരുമായി വിമാനം പറക്കുന്നു; ഒരേയൊരു പൈലറ്റ് കൂര്‍ക്കംവലിച്ചുറങ്ങുന്നു
  • ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ സമഗ്രമായി വിലയിരുത്തി മുന്‍ യു.കെ. മലയാളി എഴുതിയ പുസ്തകം ബാങ്കിങ് ഇന്ത്യ ശ്രദ്ധേയമാകുന്നു
  • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
  • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
  • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway