വിദേശം

ദുബായില്‍ 12.72 കോടി രൂപയുടെ ജാക്പോട്ട് അടിച്ചത് മലയാളി യുവാവിന്

ദുബായ്: ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.72 കോടി രൂപ (ഏഴ് മില്യണ്‍ ദിര്‍ഹം)യുടെ ഭാഗ്യശാലി മലയാളി യുവാവ്. പാലക്കാട് സ്വദേശിയായ ശ്രീരാജ് കൃഷ്ണനെയാണ് ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം ശ്രീരാജിനെ തേടിയെത്തിയത്. 12,72,35,476 രൂപയുടെ ജാക്‌പോട്ടാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. യുഎഇയില്‍ ഷിപ്പിംഗ് കോഓര്‍ഡിനേറ്ററായി ജോലി നോക്കുകയാണ് ശ്രീരാജ്.


ഞായറാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്. ഒന്‍പതു വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. മാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു.

സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു. അശ്വതിയാണ് ശ്രീരാജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്.

  • യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; രണ്ടാമത് ആക്രമണത്തിനെത്തിയ 5 ഭീകരരെ വെടിവച്ചു കൊന്നു, ബാഴ്‌സലോണയില്‍ മരിച്ചത് 13 പേര്‍
  • ഇന്ത്യയ്ക്ക് വംശീയ അധിക്ഷേപവും പരിഹാസവുമായി ചൈനയുടെ വീഡിയോ
  • ആണവ യുദ്ധഭീഷണിയുമായി അമേരിക്കയും കൊറിയയും; ഗുവാമിലെ സൈനീക താവളം ആക്രമിക്കുമെന്ന് കിം ജോങ് ഉന്‍
  • വെറുതെ വന്നു പോകണ്ട; കുടിയേറ്റക്കാര്‍ക്ക് ആദ്യ 5 വര്‍ഷം ആനുകൂല്യങ്ങളില്ലെന്ന് ട്രംപ്‌
  • വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് 17കാരന്‍ പുറത്തേക്ക് ചാടി
  • ഇമ്രാന്‍ ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് രാജിവച്ചു
  • ട്രംപിനൊപ്പമുള്ള സെല്‍ഫി തന്റെ ദാമ്പത്യജീവിതം തകര്‍ത്തെന്ന് യുവതി
  • നവാസ് ഷെരീഫിനെ അയോഗ്യനാക്കി; പാകിസ്ഥാനില്‍ വീണ്ടും പ്രതിസന്ധി
  • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
  • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway