Don't Miss

പള്‍സര്‍ സുനി നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും

കൊച്ചി: നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പള്‍സര്‍ സുനി സമീപിച്ച അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും. നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് സുനി കൈമാറിയത് ഈ അഭിഭാഷകനായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായാണ് പ്രതികള്‍ അഭിഭാഷകനെ സമീപിച്ചത്. സുനി കൈമാറിയ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഭിഭാഷകനെ പള്‍സര്‍ സുനി ഏല്‍പിച്ച മെമ്മറി കാര്‍ഡ് കോടതി മുഖേന പോലീസ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പോലീസിനു നല്‍കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചാലുടന്‍ അഭിഭാഷക ദമ്പതികളില്‍ നിന്നു പൊലീസ് മൊഴിയെടുക്കും.

പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നുറപ്പായതിനാല്‍ ഈ കേസിലെ പ്രതികളില്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ അഭിഭാഷകനെ കണ്ടു തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാന്‍ സാധ്യത തെളിഞ്ഞത്.

പ്രതികള്‍ തെളിവു കൈമാറുന്ന സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇവരും സാക്ഷിയാകുന്നത്. കേസില്‍ സാക്ഷിയായതിനാല്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുകയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
  • ഈസ്റ്റര്‍ നാടകത്തിലെ 'യൂദാസ്' കുരിശുമരണത്തിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചു
  • യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്
  • യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി
  • സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു
  • സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!
  • യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!
  • വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു
  • കൊട്ടാരത്തില്‍ പ്രേതശല്യം: ബ്രസീലിയന്‍ പ്രസിഡന്റ് ഭാര്യയും മകനുമായി ഓടി രക്ഷപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway