ചരമം

തമിഴ് മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റു മരിച്ചു

രാമേശ്വരം: രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റു മരിച്ചു. നാഗപട്ടണം സ്വദേശി ബ്രിട്ജോ (27) ആണ് വെടിയേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റിട്ടുണ്ട്. ശ്രീലങ്കന്‍ അതിര്‍ത്തി ലംഘിച്ചെന്നു ആരോപിച്ചായിരുന്നു ശ്രീലങ്കന്‍ നാവികസേന വെടിവച്ചത്. ആകെ അഞ്ചു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.


37 കാരനായ ശരണ്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ തന്നെ രാമനാഥപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരണിന്റെ കൈക്കാണ് വെടിയേറ്റത്. രാമേശ്വരം ഭാഗത്തെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ ബോട്ടിനു നേര്‍ക്ക് വെടിവയ്പ്പുണ്ടാകുകയായിരുന്നു. വെടിയേറ്റ ബ്രിട്ജോ ബോട്ടില്‍ വച്ചു തന്നെ തല്‍ക്ഷണം മരിച്ചു. ബ്രിട്ടോയും തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്. ഉടന്‍ തന്നെ രക്തസ്രാവം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

വെടിവെയ്പ്പ് തുടങ്ങിയപ്പോള്‍ തന്നെ തൊഴിലാളികള്‍ തങ്ങളുടെ നേതാവ് സീസു രാജയെ വിളിച്ച് ഇന്ത്യന്‍ തീരദേശ സേനയെ വിവരം അറിയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചു. എന്നാല്‍ തീരദേശ സേനയ്ക്ക് ഉടനടി എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊഴിലാളികള്‍ ബോട്ട് തിരിച്ചു തുഴഞ്ഞ് കരയിലെത്തി. ബ്രിസ്‌റ്റോയുടെ മൃതദേഹം ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഫിഷിംഗ്ജട്ടിയില്‍ ലങ്കന്‍ നാവിക സേനയ്‌ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരില്‍ ചിലര്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അതേസമയം വെടിവെച്ചിട്ടില്ലെന്ന് ലങ്കന്‍ നാവികസേന വ്യക്തമാക്കി.

നാലുവര്‍ഷം മുമ്പ് കൊല്ലം നീണ്ടകരയില്‍ ഇത്തരത്തില്‍ വെടിവയ്പ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഇറ്റാലിയന്‍ നാവികരാണ് വെടിവച്ചത്. ഇവര്‍ക്കെതിരായ കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ഇപ്പോള്‍ ഇറ്റലിയിലാണ്.

  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
  • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway