Don't Miss

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്ക്‌ പിന്‍വലിച്ചില്ല, ചൂണ്ടിക്കാണിച്ച ബിബിസിക്കെതിരെ നടപടി

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടപടിയെടുക്കാതെ ചൂണ്ടിക്കാണിച്ച ബിബിസിക്കെതിരെ നടപടി. പീഡോഫൈലുകള്‍ അഥവാ ബാലപീഡകരെ ഉദ്ദേശിച്ചുള്ള പേജുകളില്‍ വന്ന ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും 16 വയസ്സിനുതാഴെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും, ബാല പീഡന വീഡിയോയും ഫേസ്ബുക്ക് പിന്‍വലിച്ചില്ല, പകരം ഇക്കാര്യം ചൂണ്ടിക്കാട്ടിയ ബിബിസി ന്യൂസിനെതിരെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിന് നടപടിയെടുക്കുകയായിരുന്നു.
കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാര്യം ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയ ബിബിസി ന്യൂസിനെ നാഷണല്‍ ക്രൈം ഏജന്‍സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് യുകെ മേധാവി സൈമണ്‍ മില്‍നറുമായി അഭിമുഖം നടത്താന്‍ കൂടിയാണ് ബിബിസി ചിത്രങ്ങള്‍ അയച്ചത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. പീഡോഫൈലുകളെ ലക്ഷ്യമാക്കിയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന അനേകം ഫേസ്ബുക്ക് പേജുകള്‍ ബിബിസി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ 80% ചിത്രങ്ങളും പിന്‍വലിച്ചിട്ടില്ല. പുരുഷന്മാര്‍ ആണ് ചിത്രങ്ങളും ലൈംഗികാതിക്രമ വീഡിയോകളും ഷെയര്‍ ചെയ്തവരില്‍ ഭൂരിഭാഗവും. ബിബിസി റിപ്പോര്‍ട്ട് ചെയ്ത 100 ചിത്രങ്ങളില്‍ 18 എണ്ണം മാത്രമേ ഫേസ്ബുക്ക് പിന്‍വലിച്ചുള്ളൂ, ബാക്കിയുള്ള 82 ചിത്രങ്ങള്‍ ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് ലംഘിക്കുന്നില്ല എന്ന വിശദീകരണമാണ്‌ഫേസ്ബുക്ക് ബിബിസിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

നിയമവിരുദ്ധമായ കണ്ടന്റുകള്‍ പിന്‍വലിക്കാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടത് ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ സുരക്ഷയുമായി സംബന്ധിച്ച കരാറിന് വിരുദ്ധമാണെന്നും നാഷണല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ചില്‍ഡ്രന്‍ പറയുന്നു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് അനുസരിച്ച് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. ഇത്തരം ചിത്രങ്ങളോ പീഡോഫീലിയ പ്രോല്‍സാഹിപ്പിക്കുന്ന തരം പോസ്റ്റുകളോ ഷെയര്‍ ചെയ്താല്‍ കണ്ടന്റുകള്‍ മാസ് റിപ്പോര്‍ട്ടിങ് വഴി പിന്‍വലിക്കാറാണ് പതിവ്.

  • 17 കാ​രി​യെ ന​ഗ്ന​ചി​ത്രം കാ​ണി​ച്ച് പീഡിപ്പിച്ച പ്രതിശ്രുത വരന്‍ മുഹൂര്‍ത്തത്തിന് മുമ്പ് അറസ്റ്റില്‍ , കല്യാണം മുടങ്ങി
  • സോഫിക്കും കാമുകനുമെതിരായ കോടതിവിധി ഓസ്‌ട്രേലിയയിലെ ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്ത
  • സ്വന്തം പാര്‍ട്ടിയുണ്ടാക്കി കമലിന്റെ രാഷ്ട്രീയപ്രവേശം; ഇനി രജനിയുടെ ഊഴം
  • സയനൈഡ് നല്‍കി സാമിനെ കൊന്ന കേസില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്നു കോടതി
  • നാട്ടില്‍ നിന്നു കാണാതായ യുവാവ് തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ചാടി
  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
  • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
  • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway