വിദേശം

വ്യക്തികളുടെ വാട്ട്‌സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎയ്ക്ക് ലഭിക്കുന്നതായി വിക്കിലിക്‌സ്

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി സ്മാര്‍ട്ട് ടിവിയെയും മൊബൈല്‍ ഫോണിനെയും ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി വിക്കിലിക്‌സ് രംഗത്തെത്തി. സിഐഎ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതികത വഴി സ്മാര്‍ട്ട് ടിവിയെയും മൊബൈല്‍ ഫോണിനെയും വ്യക്തികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ കേട്ട് റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഉപകരണമാക്കി മാറ്റുവാന്‍ സാധിക്കുന്നു.

സെന്‍ട്രല്‍ ഇന്റെലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള ഒമ്പതിനായിരത്തില്‍ പരം രേഖകകളുടെ അടിസ്ഥാനത്തിലാണ് സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന രീതി വിക്കിലിക്‌സ് വെളിപ്പെടുത്തിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇന്റെര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ സുരക്ഷിതമല്ലെന്നാണ് വിക്കിലിക്‌സിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. മുന്‍ യുഎസ് രഹസ്യാന്വേഷണഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഈക്കാര്യം സ്ഥിതീകരിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ ഹാക്ക് ചെയ്താണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് സ്‌നോഡന്‍ ട്വിറ്റ് ചെയ്തിട്ടുള്ളത്. മാല്‍വെയറുകളെ കമ്പ്യൂട്ടറുകളിലേക്ക് കടത്തി വിടുന്നതായും സിഐഎയ്‌ക്കെതിരെ ആരോപണം ഉയരുന്നുണ്ട്.

  • പാരീസില്‍ ഐഎസ് ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് ഗുരുതര പരുക്ക്
  • വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' റദ്ദാക്കി; മലയാളികള്‍ക്ക് വന്‍ തിരിച്ചടി
  • വിവാഹ വേദിയിലേക്ക് പോയ പ്രതിശ്രുത വധുവരന്മാരെ വിമാനത്തില്‍ നിന്ന് പുറത്താക്കി
  • യു.എസ്-ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും!; ആണവ ഭീതിയില്‍ ലോകം
  • യുവാവിനെ പറക്കുന്ന വിമാനത്തില് നിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു കൊന്നു
  • ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ബസിനു സമീപം സ്‌ഫോടനം; ഒരു താരത്തിന് പരിക്ക് ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്റ്റേഡിയത്തിലേക്കു പുറപ്പെട്ട ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ടീം ബസിനു സമീപ
  • ഓശാനാ ദിനത്തില്‍ പള്ളിയില്‍ ഐഎസ് ആക്രമണം: 45പേര്‍ കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ടവയില്‍ മാര്‍പാപ്പ സന്ദര്‍ശിക്കാനിരുന്ന പള്ളിയും
  • യുദ്ധത്തിന് ഒരു ചുവട് മാത്രം അകലെയെന്ന് റഷ്യ; സിറിയയുടെ പേരില്‍ ലോകം യുദ്ധ ഭീതിയില്‍
  • റഷ്യയുടെ എതിര്‍പ്പ് അവഗണിച്ചു സിറിയയില്‍ അമേരിക്കയുടെ നേരിട്ടുള്ള യുദ്ധം; വന്‍ നാശനഷ്ടം
  • സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം: ആക്രമണം നടത്തിയത് 22 കാരനായ കിര്‍ഗ്സ് വംശജന്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway