വിദേശം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് അയിത്തം; കാനഡയിലുള്ള ഇന്ത്യന്‍ യുവതിക്ക് വിസ നിഷേധിച്ചു

ഒട്ടോവ: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ കൊലയും വംശീയാതിക്രമവും തുടരുന്നതിനിടെ കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ യുവതിക്ക് അമേരിക്ക വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. മുപ്പതുകാരിയായ മന്‍പ്രീത് കൂനറിനാണ് വിസ നിഷേധിച്ചത്. അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞ ഉദ്യോഗസ്ഥര്‍ കുടിയേറ്റ വിസ ആവശ്യപ്പെടുകയായിരുന്നു.

ആറു മണിക്കൂറോളം അതിര്‍ത്തിയില്‍ തങ്ങിയ മന്‍പ്രീത് കൂനര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. കനേഡിയന്‍ മാധ്യമമായ സിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളക്കാരായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ ഒരു സ്പായിലേക്ക് പോകുന്നതിനിടെയാണ് കൂനറിനെ തടഞ്ഞത്. തനിക്ക് യുഎസ് വിസ നിഷേധിച്ചെന്ന് കൂനര്‍

തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപിന്റെ നയം നിങ്ങളെ തടയുന്നുവെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇവര്‍ വ്യക്തമാക്കി. കാനഡയില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കിയ കൂനര്‍ പ്രതിശ്രുത വരനോടൊപ്പം ഇവിടുത്തെ ഒരു കോളേജില്‍ സയന്‍സ് ലാബില്‍ ജോലി ചെയ്യുകയാണ്.


അതേസമയം ഒരു പ്രത്യേക കേസ് ഉയര്‍ത്തിക്കാട്ടി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഇറക്കിയ പ്രസ്താവന പറയുന്നു. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികാരമുണ്ടെന്നും പ്രസ്താവന പറയുന്നു.

ട്രംപ് പരിഷ്‌കരിച്ച പുതിയ കുടിയേറ്റ നിയമം അനുസരിച്ചു ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നത്. കോടതി തടഞ്ഞ നേരത്തെയുള്ള നിയമത്തില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയുള്ളതായിരുന്നു പരിഷ്‌കരിച്ച നിയമം. സമീപകാലത്തു അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ തെരഞ്ഞുപിടിച്ചു ആക്രമിക്കുകയും രാജ്യത്തുനിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

  • ലണ്ടന് പിന്നാലെ ബല്‍ജിയത്തിലും ആക്രമണം; ഷോപ്പിംഗ് ഏരിയയിലേക്ക് വാഹനമോടിച്ചു കയറ്റി
  • വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്നു മാര്‍പാപ്പ
  • വ്യക്തികളുടെ വാട്ട്‌സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎയ്ക്ക് ലഭിക്കുന്നതായി വിക്കിലിക്‌സ്
  • ദുബായില്‍ 12.72 കോടി രൂപയുടെ ജാക്പോട്ട് അടിച്ചത് മലയാളി യുവാവിന്
  • 12 കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ അത്‌ലറ്റ് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍
  • യു.എസില്‍ ട്രെയിനില്‍ ഇന്ത്യക്കാരിക്കു നേരെ തെറിവിളി; വിഡിയോ പോസ്റ്റ് ചെയ്ത് യുവതിയുടെ തിരിച്ചടി
  • ശ്രീനിവാസിന്റെ കൊല അസ്വസ്ഥതയുണ്ടാക്കുന്നത് വൈറ്റ് ഹൗസ്; കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യമെറിഞ്ഞു
  • 24 മണിക്കൂറില്‍ 3ലക്ഷം ഡോളര്‍ ; ശ്രീനിവാസിന്റെ കുടുംബത്തിന് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം
  • അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ചുകൊന്നു; സുഹൃത്തിനു ഗുരുതരം
  • ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി: മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway