ചരമം

നാട്ടിലേക്കുള്ള വിമാനത്തിനുള്ളില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു

തിരുവനന്തപുരം: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള കിടങ്ങൂര്‍ പുല്ലാട്ട്പറയില്‍ വീട്ടില്‍ അശ്വിന്‍ അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അശ്വിന്‍. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് അശ്വിന്‍ കുഴഞ്ഞ് വീണതെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചാക്കയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരനായിരുന്നു അശ്വിന്‍. വലിയതുറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.

  • മക്കളെ കാണാനെത്തി മരണമടഞ്ഞ അമ്മയ്ക്ക് നാളെ നട്സ് ഫോര്‍ഡില്‍ അന്ത്യവിശ്രമം
  • കോഴിക്കോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
  • ബിഎംഡബ്യു മരത്തിലിടിച്ച് കത്തിയമര്‍ന്നു; യുവ റേസര്‍ താരവും ഭാര്യയും പൊള്ളലേറ്റ് മരിച്ചു
  • യുക്മ വെയില്‍സ് റീജിയന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കല്ലുകളത്തിന്‍റെ സഹോദരി നിര്യാതയായി
  • വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍
  • യു കെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി
  • കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു
  • അബുദാബിയില്‍ മലയാളി വനിതാ എച്ച് ആര്‍ മാനേജര്‍ കാറിടിച്ചു മരിച്ചു
  • തമിഴ് മത്സ്യത്തൊഴിലാളി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway