Don't Miss

കൂട്ടുകാരിയുടെ അഴിമതിക്കു കുടപിടിച്ചു; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കസേര പോയി

സിയോള്‍ : അടുത്ത കൂട്ടുകാരിക്കു അഴിമതി നടത്തുന്നതിനായി ഒത്താശ ചെയ്‌തെന്ന കേസില്‍ ദക്ഷിണ കൊറിയന്‍ വനിതാ പ്രസിഡന്റ് പാര്‍ക്ക് ഗുന്‍ ഹേയുടെ കസേര പോയി. ഗുന്‍ ഹേയെ ഇംപീച്ച് ചെയ്ത പാര്‍ലമെന്റ് തീരുമാനത്തിന് കോടതി അംഗീകാരം നല്‍കി. രാജ്യത്തെ പരമോന്നത കോടതിയിലെ എട്ട് ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബഞ്ചാണ് പാര്‍ക്കിന്റെ ഇംപീച്ച്‌മെന്റ് ശരി വെച്ചത്.


പ്രസിഡന്റ് പദംനഷ്ടമായ പാര്‍ക്ക് ഗുന്‍ ഹേയെ ഇനി നിയമനടപടിക്ക് വിധേയമാക്കും. അടുത്ത സുഹൃത്ത് ചോയി സൂണ്‍ സിലിന് വേണ്ടി പദവി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ആദ്യ വനിത പ്രസിഡന്റിന് ​കാലവധി പൂര്‍ത്തിയാക്കാതെ പുറത്തേക്ക്​ പോവാനായിരുന്നു വിധി. ഹെയെ പുറത്താക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യത്ത്​ വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്​ പ്രസിഡന്റിന്റെ ഇംപീച്ച്​മെന്റിലേക്ക്​ കാര്യങ്ങള്‍ നീങ്ങിയത്.


പാര്‍ക്കിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ മെയ് യില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അതുവരെ പ്രധാനമന്ത്രി പദവി വഹിക്കും. ജനാധിപത്യത്തിന് നിരക്കാത്തതും ഹാനികരവുമായി നടപടിയെന്നായിരുന്നു പാര്‍ക്കിനെതിരേ വിലയിരുത്തിയത്.


സര്‍ക്കാര്‍ പദ്ധതികള്‍ കിട്ടുന്നതിനായി വന്‍കിട കമ്പനികളില്‍ നിന്നും ചോയി കൈക്കൂലിവാങ്ങി അഴിമതി നടത്തിയെന്നും പാര്‍ക്കിന്റെ തണലിലാണ് ഇക്കാര്യം ചെയ്‌തെന്നുമായിരുന്നു ആരോപണം. ആരോപണങ്ങള്‍ പാര്‍ക്കും ചോയും നിഷേധിച്ചിട്ടുണ്ട്.

  • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
  • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
  • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
  • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
  • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
  • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
  • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
  • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway