വിദേശം

വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്നു മാര്‍പാപ്പ


വത്തിക്കാന്‍ : ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കത്തോലിക്ക സഭയുടെ ആരാധനാലയങ്ങള്‍ വൈദികരുടെ കുറവ് നേരിടുന്നതിനാല്‍ വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹത്യത്തിനായി പരിഗണിക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ . ജര്‍മ്മനിയിലെ ഡൈ സെയ്റ്റ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹിതനെ സഭ പുരോഹിതനാക്കുന്ന കാര്യം പരിഗണിക്കുന്നതായി വ്യക്തമാക്കിയത്. വിരി പ്രോബറ്റി നിര്‍ദേശം എന്നാണ് ഈ നീക്കം അറിയപ്പെടുന്നത്.


മാര്‍പാപ്പയുടെ പുതിയ നിര്‍ദേശം നടപ്പിലാകുന്നതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന റോമന്‍ കത്തോലിക്കര്‍ക്കും പൗരോഹത്യം സ്വീകരിക്കുവാന്‍ സാധിക്കുന്നതാണ്. ലോകത്ത് കത്തോലിക്ക മതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രസീലില്‍ പോലും പുരോഹിതന്‍മാരുടെ ക്ഷാമം നേരിടുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പോപ്പിന്റെ പുതിയ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് ഇവരുടെ പ്രദേശങ്ങളില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

വൈദികരുടെ എണ്ണം വര്‍ധിക്കുന്നത് വഴി ലോകമെമ്പാടും മതത്തിന്റെ പ്രചരണം കൂടുതല്‍ ശക്തമാക്കുവാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഈ വര്‍ഷം ഇന്ത്യ, കൊളംബിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ താത്പര്യമുള്ളതായും പോപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

  • ലണ്ടന് പിന്നാലെ ബല്‍ജിയത്തിലും ആക്രമണം; ഷോപ്പിംഗ് ഏരിയയിലേക്ക് വാഹനമോടിച്ചു കയറ്റി
  • അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് അയിത്തം; കാനഡയിലുള്ള ഇന്ത്യന്‍ യുവതിക്ക് വിസ നിഷേധിച്ചു
  • വ്യക്തികളുടെ വാട്ട്‌സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎയ്ക്ക് ലഭിക്കുന്നതായി വിക്കിലിക്‌സ്
  • ദുബായില്‍ 12.72 കോടി രൂപയുടെ ജാക്പോട്ട് അടിച്ചത് മലയാളി യുവാവിന്
  • 12 കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ അത്‌ലറ്റ് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍
  • യു.എസില്‍ ട്രെയിനില്‍ ഇന്ത്യക്കാരിക്കു നേരെ തെറിവിളി; വിഡിയോ പോസ്റ്റ് ചെയ്ത് യുവതിയുടെ തിരിച്ചടി
  • ശ്രീനിവാസിന്റെ കൊല അസ്വസ്ഥതയുണ്ടാക്കുന്നത് വൈറ്റ് ഹൗസ്; കൊളറാഡോയില്‍ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യമെറിഞ്ഞു
  • 24 മണിക്കൂറില്‍ 3ലക്ഷം ഡോളര്‍ ; ശ്രീനിവാസിന്റെ കുടുംബത്തിന് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം
  • അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ചുകൊന്നു; സുഹൃത്തിനു ഗുരുതരം
  • ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി: മലയാളികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടേണ്ടിവരും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway