Don't Miss

യുഎന്‍ ആസ്ഥാനത്ത് ഐശ്വര്യ ധനുഷിന്റെ ഭരതനാട്യം കുളമായി! ഗുരുവിനെ തപ്പി സോഷ്യല്‍മീഡിയ

രജനികാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യസംവിധായിക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയാണ്. എന്നാല്‍ നൃത്തത്തിലും ഒരു കൈവയ്ക്കാം എന്നായി താരപുത്രി. യു എന്നിന്റെ ഗുഡ്‌വില്‍ അംബാസഡറായ ഐശ്വര്യക്കു അരങ്ങേറ്റത്തിന് കിട്ടിയത് ഒന്നാംതരം അവസരം. വനിതാ ദിനത്തോടനുബന്ധിച്ച് യുഎന്‍ ആസ്ഥാനത്ത് ആയിരുന്നു ഐശ്വര്യയുടെ നൃത്തം. എന്നാല്‍അത് കണ്ടവരെല്ലാം പ്രതികരിച്ചത് അസഹനീയം എന്നായിരുന്നു. നൃത്തത്തിനെനെതിരെ സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ നര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധം രേഖപ്പെടുത്തി.

നൃത്തത്തിലുള്ള ഐശ്വര്യയുടെ അരങ്ങേറ്റമായിരുന്നു യുഎന്‍ ആസ്ഥാനത്ത് നടന്നത്. വേണ്ടത്ര പരീശീലനമില്ലാതെയുള്ള താരപുത്രിയുടെ നൃത്തം ഭീകരമായിരുന്നു എന്നാണ് നര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഭരതനാട്യത്തില്‍ തുടക്കം കുറിയ്ക്കുന്നവര്‍ പോലും ഇതിലും നന്നായി നൃത്തം ചെയ്യും.

ഭരതനാട്യത്തിന് വേണ്ടി ഐശ്വര്യ തിരഞ്ഞെടുത്ത പശ്ചാത്തല സംഗീതവും അങ്ങേയറ്റം വെറുപ്പിക്കലായിരുന്നു. പാട്ടു ഒരു വഴിക്ക്, ഡാന്‍സ് ഒരുവഴിക്ക് എന്നതായിരുന്നു കാഴ്ച. ബ്രേക്ക് ഡാന്‍സിന് സമാനമായിരുന്നു പല സ്റ്റെപ്പുകളും എന്ന വിമര്‍ശനവും ഉയരുന്നു.

ലജ്ജാകരമായ അവസ്ഥയാണിതെന്നാണ് ഒരു നര്‍ത്തകി ഐശ്വര്യയുടെ നൃത്തം കണ്ട് പ്രതികരിച്ചത്. ഐശ്വര്യയുടെ ഗുരുവിനെ വിലക്കണം എന്ന് എഴുത്തുകാരന്‍ പാര്‍ത്ഥിപന്‍ ഷണ്‍മുഖം പ്രതികരിച്ചു.

വേണ്ടത്ര പ്രാഗത്ഭ്യം ഇല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് യുഎന്‍ വേദിയില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചത് സ്വാധീനം മൂലമാണെന്നും അഭിപ്രായമുയര്‍ന്നു.
സോഷ്യല്‍ മീഡിയയിലും ഐശ്വര്യയ്‌ക്കെതിരെ വ്യാപകമായ ട്രോളുകളും മറ്റും പ്രചരിയ്ക്കുന്നു. അറിയാത്ത പണിയ്ക്ക് പോകേണ്ടതുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. ഐശ്വര്യ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ ഗുരു ആത്മഹത്യ ചെയ്തു പോകും എന്ന് പറയുന്നവരുമുണ്ട്.


ഐശ്വര്യ ധനുഷിന്റെ ഭരതനാട്യം

  • യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!
  • വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു
  • കൊട്ടാരത്തില്‍ പ്രേതശല്യം: ബ്രസീലിയന്‍ പ്രസിഡന്റ് ഭാര്യയും മകനുമായി ഓടി രക്ഷപ്പെട്ടു
  • കൂട്ടുകാരിയുടെ അഴിമതിക്കു കുടപിടിച്ചു; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കസേര പോയി
  • കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്ക്‌ പിന്‍വലിച്ചില്ല, ചൂണ്ടിക്കാണിച്ച ബിബിസിക്കെതിരെ നടപടി
  • പള്‍സര്‍ സുനി നടിയുടെ ദൃശ്യമുള്ള മെമ്മറി കാര്‍ഡ് കൈമാറിയ അഭിഭാഷകനും ഭാര്യയും സാക്ഷികളാകും
  • രണ്ടാംകെട്ടിനെത്തിയ ഭര്‍ത്താവിനെ ഭാര്യ ഓടിച്ചിട്ട് തല്ലി; വീഡിയോ
  • എന്നെ തെറി വിളിച്ചില്ലേ, ഓസ്‌കര്‍ ചടങ്ങു കുളമാകാന്‍ വേറെന്തു വേണം: ട്രംപ്
  • യേശു വാട്‌സാപ്പിലുണ്ട്; മെസ്സേജ് അയയ്ക്കാറുമുണ്ട്; അവകാശവാദങ്ങളുമായി പാസ്റ്റര്‍
  • ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് അവിശ്വാസികള്‍; രൂക്ഷ വിമര്‍ശനവുമായി മാര്‍പ്പാപ്പ
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway