Don't Miss

കൊട്ടാരത്തില്‍ പ്രേതശല്യം: ബ്രസീലിയന്‍ പ്രസിഡന്റ് ഭാര്യയും മകനുമായി ഓടി രക്ഷപ്പെട്ടു

റിയോ ഡി ജനീറോ: ദില്‍മ റൂസഫ് പുറത്തായതിനെ തുടര്‍ന്നു അധികാരത്തിലെത്തിയ ബ്രസീലിയന്‍ പ്രസിഡന്റ് മിഷൈല്‍ ടൈമര്‍ പ്രേത ശല്യംകൊണ്ട് പൊറുത്തു മുട്ടി വസതി ഉപേക്ഷിച്ചു!പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അല്‍വരോഡ കൊട്ടാരത്തില്‍ പ്രേതശല്യം കാരണം നാളുകളായി ഉറക്കം നഷ്ടപ്പെട്ടത്രേ. പ്രസിഡന്റിന് മാത്രമല്ല, ഭാര്യയ്ക്കും ഇതേ പ്രേതാനുഭവങ്ങളാണ് ഉണ്ടാകുന്നതെന്നും ടിമ്മര്‍ പറയുന്നു. അതോടെ പ്രസിഡന്റിന് വസതി തന്നെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് ഭാര്യയേയും ഏഴു വയസുള്ള മകനെയും കൂട്ടി മിഷൈല്‍ ടിമ്മര്‍ വസതിയൊഴിഞ്ഞത്. തനിയെ നീങ്ങുന്ന ഫര്‍ണ്ണിച്ചറുകളെയും തനിയെ പ്രകാശിക്കുന്ന ലൈറ്റുകളെയും ഒക്കെയാണ് ഇവിടെ കാണുന്നത്. വേറെയും പല വിചിത്രാനുഭവങ്ങളും ഉണ്ടാകുന്നു.


പ്രേതബാധ ഒഴിപ്പിക്കാന്‍ ടിമ്മറിന്റെ ഭാര്യ ഭാര്യ മാര്‍ക്കലെ ഒരു അച്ചനെ കൊണ്ടുവന്നു വെഞ്ചരിപ്പിച്ചിട്ടും പ്രേതങ്ങള്‍ അടങ്ങിയില്ല. അതോടെ അല്‍വരോഡ കൊട്ടാരമല്ല തങ്ങളുടെ ജീവനാണ് വലുതെന്നു പറഞ്ഞു ടിമ്മര്‍ കൊട്ടാരം വിടുകയായിരുന്നു. വൈസ് പ്രസിഡന്റുമാരുടെ വസതിയിലേയ്ക്കാണ് പ്രസിഡന്റ് വാസം മാറ്റിയിരിക്കുന്നതെന്നാണ് സൂചനകള്‍.

അത്യാധുനിക സൗകര്യങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് അല്‍വരോഡ കൊട്ടാരം. ഫുട്‌ബോള്‍ മൈതാനവും, മെഡിക്കല്‍ സെന്റര്‍, സ്വിമ്മിംഗ് പൂളകള്‍ ഉള്‍പ്പെടെ വിശാലമാണ് കൊട്ടാരം. ബ്രസീലിയന്‍ എഞ്ചിനീയര്‍ ഓസ്കാര്‍ നെയ്മറാണ് കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.


ദില്‍മ റൂസഫ് പുറത്തായതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ മൈക്കിള്‍ ടിമ്മര്‍പ്രസിഡന്റായത്.

  • പഞ്ചനക്ഷത്രഹോട്ടല്‍ മാനേജര്‍ ജീവനക്കാരിയുടെ സാരിയുരിഞ്ഞു; പരാതിപ്പെട്ടപ്പോതിന് ജോലിയില്‍ നിന്ന് പുറത്താക്കി
  • 5ലക്ഷംരൂപയ്ക്ക് 16കാരിയെ 65കാരനായ ഒമാന്‍ ഷെയ്ക്ക് ഭാര്യയാക്കി ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി : പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ
  • ടെസ്റ്റ് പരമ്പര തൂത്തുവാരി കോലിപ്പട; മൂന്നാം ടെസ്റ്റ് വിജയം ഇന്നിംഗ്‌സിനും 171 റണ്‍സിനും
  • യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
  • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി
  • അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
  • ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
  • നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
  • ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
  • ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway