ചരമം

യു കെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി

ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, സിസ്റ്റര്‍ എമിലിന്‍ (ആരാധനാ മഠീ ചങ്ങനാശ്ശേരി)

ഗ്രേസി ജോസ് (മാഞ്ചസ്റ്റര്‍). മരുമക്കള്‍: ലിസമ്മ രാജു, ജോസ് ജോര്‍ജ്.

സംസ്‌കാര ശുശ്രൂഷകള്‍ (16/3/2017) വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോനാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുടുംബക്കല്ലറയില്‍ അടക്കം ചെയ്യും.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഇന്ന് (13/3/2017 തിങ്കള്‍) വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വി.കുര്‍ബാനയും ഒപ്പീസും മറ്റ് പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിച്ചു.

  • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
  • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
  • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
  • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
  • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
  • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
  • തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
  • പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി
  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നിര്യാതനായി
  • P Z ജേക്കബ് പൂവക്കുളം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway