അസോസിയേഷന്‍

വര്‍ണനിലാവ് 17ന് ഈസ്റ്റ് ഹാമില്‍; കലാഭവന്‍ മണി അനുസ്മരണവും സാഹിത്യവേദി പുരസ്‌കാര സമര്‍പ്പണവും

സംഗീതവും നൃത്തവും സമന്വയിപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി ഒരുക്കുന്ന 'വര്‍ണനിലാവ് ' മാര്‍ച്ച് 17 ശനിയാഴ്ച ഈസ്റ്റ് ഹാമിലെ ശ്രീ നാരായണ ഗുരു മിഷന്‍ ഹാളില്‍ നടത്തപ്പെടുന്നു. വൈകുന്നേരം 5. 30 ന് മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് സ്വാഗതപ്രസംഗം നടത്തും . തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും

കൂടെ പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, വക്കം ജി. സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, ജെയ്ന്‍ കെ. ജോണ്‍, ജോയ്‌സി ജോയ്, ശാന്തമ്മ സുകുമാരന്‍, മനീഷ ഷാജന്‍ തുടങ്ങിയ പ്രമുഖ ഗായകര്‍ മലയാളികളുടെ മനസ്സില്‍ നീറുന്ന നൊമ്പരമായി നില്‍ക്കുന്ന അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണി ആലപിച്ച ഗാനങ്ങളും ഉള്‍പ്പെടുത്തി പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ ആലപിക്കും.

പ്രമുഖ നാടകവേദിയായ ദൃശ്യകല അവതരിപ്പിച്ച ' നിറ നിറയോ നിറ' യിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ലണ്ടന്‍ മലയാള സാഹിത്യവേദി ആദരിക്കും. മികച്ച കലാകാരന്‍ ജെയ്‌സണ്‍ ജോര്‍ജ് കവിത ആലപിക്കും. മികച്ച സംഘാടകനും അഭിനേതാവും ആയ സി. എ. ജോസഫും സാഹിത്യകാരിയും പ്രഭാഷകയുമായ മീര കമലയും ആശംസകള്‍ നേരും. പ്രമുഖ നൃത്താധ്യാപകരായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യ രാമന്‍ തുടങ്ങിയ പ്രതിഭകളെ
വേദിയില്‍ ആദരിക്കുന്നതായിരിക്കും.

ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരങ്ങള്‍ക്ക് 2016 ല്‍ അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജിന്‍സണ്‍ ഇരിട്ടിയും ജോയിപ്പാനും പ്രസിദ്ധ കലാകാരന്‍ മനോജ് ശിവയില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്

ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505; 07584074707

 • യുക്മ ദേശീയ കലാമേള ഒക്ടോബര്‍ 28ന്; പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
 • ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാഡമിയുടെ സ്വാതന്ത്യദിനാഘോഷം പ്രൗഡോജ്ജ്വലമായി
 • ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കുവാന്‍ എസക്‌സ് ഹിന്ദു സമാജം, ചെംസ്‌ഫോര്‍ഡില്‍ സെപ്റ്റംബര്‍ 17 ന് ആഘോഷം
 • കാരുണ്യ സ്പര്‍ശവുമായി ലണ്ടന്‍ മലയാള സാഹിത്യവേദി വയനാടന്‍ ഊരുകളില്‍
 • മലയാളം മിഷന്‍ യുകെയിലേക്ക്, യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്, മലയാളം മിഷന്‍ ഡയറക്ടര്‍ എത്തും
 • വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ സഹായം തേടുന്നു; വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
 • യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 സെപ്റ്റംബര്‍ 23ന്
 • കാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കാന്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കി എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍
 • വയനാടന്‍ ചുരം കടന്ന് കാരുണ്യത്തിന്റ കാര്യങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
 • വോക്കിംഗ് കാരുണ്യയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway