അസോസിയേഷന്‍

ബെല്‍ഫാസ്റ്റ് ഓംനി സംഘടനാ നേതൃത്വം പുനഃക്രമീകരിച്ചു


ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചു ഓമ്‌നിയുടെ അസാധാരണ മാനേജിംഗ് കമ്മിറ്റി യോഗം ബെല്‍ഫാസ്റ്റ് സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ പ്രസിഡന്റ് ജിബി ആന്‍ഡ്ര്യുസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യണമെന്നും ഓമ്‌നിയുടെ സുഗമമായ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോകണമെന്നുമാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത് .

കഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയുടെ 2016 നവംബര്‍ 19 ലെ പൊതുയോഗത്തില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയ കണക്കുകള്‍ മുന്‍ ട്രഷറര്‍ ടോമി ജോസഫ് വീണ്ടും കമ്മിറ്റിയുടെ മുമ്പില്‍ അവതരിപ്പിക്കുകയും ഐക്യകണ്ടേന അംഗീകരിക്കുകയും ചെയ്തു .

2014 ഡിസംബറില്‍ കഴിഞ്ഞ കമ്മിറ്റി അധികാരമേല്‍ക്കുമ്പോള്‍ £392.00 ആണ് നീക്കിയിരുപ്പായി ഉണ്ടായിരുന്നത് . കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനത്താല്‍ 2015/2016 കാലയളവില്‍ 14846.98 പൗണ്ട് സ്വരൂപിക്കാന്‍ സാധിക്കുകയും 2015, 2016 കാലയളവുകളിലെ മലയാളികളുടെ അഭിമാനമായ ഓണാഘോഷം ബെല്‍ഫാസ്റ്റ് സിറ്റി ഹാളില്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുകയും ചെയ്തു . 2015-ല്‍ നിസരിയുടെ ഗാനമേള സംഘടിപ്പിച്ചതും ഈ വരുമാനത്തില്‍നിന്നുമാണ്.

നീക്കിരിയിരിപ്പുണ്ടായിരുന്ന 1428.87 പൗണ്ടില്‍ നിന്നും മീറ്റിങ്ങിലെ ചെലവ് കഴിഞ്ഞു ബാക്കി നീക്കിയിരിപ്പായ 453.87 ഓമ്‌നിയുടെ ബാങ്ക് അകൗണ്ടിലുമുണ്ട് .

സംഘടനയുടെ സുഗമമായ നടത്തിപ്പിനായി ബബിന്‍ ജോര്‍ജിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി. പി.ആര്‍.ഓ യുടെ ഉത്തരവാദിത്വങ്ങള്‍ പുതിയ ഒരു സംവിധാനം ഉണ്ടാകുന്നതുവരെ പ്രസിഡന്റിനെയും സെക്രട്ടറിയേയും ഏല്‍പ്പിക്കുകയുമുണ്ടായി.

ഓമ്‌നിയുടെ മുന്നോട്ടുള്ള സുഖമായ പ്രവര്‍ത്തനത്തിനു എല്ലാ കമ്മിറ്റി അംഗങ്ങളുടെയും പിന്തുണയും സഹായവും പുതിയ നേതൃത്വം അഭ്യര്‍ഥിക്കുകയും തെറ്റിദ്ധാരണകള്‍ മറന്നു സംഘടനാ ലക്‌ഷ്യം വെക്കുന്ന ശ്രമങ്ങള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകത എല്ലാ കമ്മിറ്റി അംഗങ്ങളും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

  • ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
  • കണ്‍വന്‍ഷനില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്രമാക്കാന്‍ ലൈവ് ഓര്‍ക്കസ്ട്ര
  • നഴ്‌സ്മാര്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും: മലയാളി നഴ്സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ 22ന്
  • ജി.എം.എ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന് തയ്യാറെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
  • ഹേവാര്‍ഡ്‌സ്ഹീത്ത് H.M.A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച
  • യുകെകെസിഎയുടെ മ്യൂസിക് സിഡിയില്‍ പാടാന്‍ സുവര്‍ണ്ണാവസരം; യൂണിറ്റംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍ ; എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
  • തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
  • 'യുക്മ സ്റ്റാര്‍ സിംഗര്‍ 3' യുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു : ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 24ന് മെഡ്വേ ഹിന്ദു മന്ദിറില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway