ബിസിനസ്‌

പൗണ്ട് ഇടിവ് തുടരുന്നു; 78 പോലും കിട്ടില്ല; രൂപ കരുത്താര്‍ജ്ജിച്ചു

ലണ്ടന്‍ : ബ്രക്‌സിറ്റ് ബില്ലിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെ പൗണ്ട് മൂല്യം തുടരെ ഇടിയുന്നു. പൗണ്ടിന്റെ മൂല്യം 79 രൂപയിലും താഴെയാണ്. 78 പോലും കിട്ടില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായിരിക്കുന്നതു. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 78 പോലും കിട്ടാത്തത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് ഈ മാസം തന്നെ തുടക്കം കുറിക്കുന്നതോടെ വീഴ്ച ഇനിയും തുടരും. ഡോളറിനെതിരെ 1.21 , യൂറോക്കെതിരെ 1.14എന്നിങ്ങനെയാണ് പുതിയ നിരക്ക്.

മറുവശത്തു രൂപ എല്ലാ കറന്‍സികള്‍ക്കും എതിരെ നേട്ടത്തിലാണ്. ഡോളറിനെതിരെ 65.49 ലെത്തി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റമാണ് രൂപയുടെ മൂല്യമുയരാന്‍ കാരണം. ബ്രക്‌സിറ്റ് ആണ് പൗണ്ടിന് ഇത്ര വലിയ തിരിച്ചടി സമ്മാനിച്ചത്.

  • ആന്ധാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം
  • സ്വര്‍ണത്തിന് ഇന്ത്യയില്‍ വില കുറയും
  • എതിരാളികള്‍ക്ക് പാരയുമായി വീണ്ടും അംബാനി; സൗജന്യ ഡാറ്റക്ക് പിന്നാലെ സൗജന്യ ജിയോ സ്മാര്‍ട്‌ഫോണ്‍
  • ചേളനൂര്‍ എകെ കെ ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആര്‍ട്‌സ് റൂമിന്റേയും ക്ലാസ്സ് റൂമിന്റെയും ഉത്ഘാടനം ഡോ ബോബി ചെമ്മണൂരും സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു
  • പ്രവാസി സംഗമത്തില്‍ മന്ത്രി ഡോ കെ ടി ജലീല്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു
  • ഊരളം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലിന്റേയും വെബ്‌സൈറ്റ് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു
  • ജി എസ് ടി : സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് എറണാകുളത്ത്; സംശയദൂരീകരണം നടത്താമെന്നു മന്ത്രി തോമസ് ഐസക്ക്
  • ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു
  • ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈറ്റിലും
  • ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്കോളര്‍ഷിപ് വിതരണം നടത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway