Don't Miss

വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു


സിഡ്‌നി: വിമാനത്തില്‍ ഹെഡ്‌ഫോണില്‍ പാട്ടു കേട്ട് യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ! വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. ബാറ്ററി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുകയായിരുന്നു യുവതി. ഫെബ്രുവരി 19ന് ബെയ്ജിങ്ങില്‍ നിന്നും മെല്‍ബണിലേക്കു യാത്ര ചെയ്യവെയാണ് യുവതിക്കു പരുക്കേറ്റത്. വിമാനത്തില്‍ പാട്ട് കേട്ടുകൊണ്ട് ഉറങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന പൊട്ടിത്തെറി ശബ്ദം യാത്രക്കാര്‍ കേട്ടത്. ഫ്‌ലൈറ്റ് ഉയര്‍ന്ന രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് സാരമായ പൊള്ളലേറ്റു. ഇതിന് പുറമെ തലമുടിക്ക് തീ പിടിക്കുകയും ചെയ്തു.

'ഓണ്‍ ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മുഖത്ത് പൊള്ളലേല്‍ക്കുമ്പോലെ തോന്നി. ഞാന്‍ വസ്ത്രം കൊണ്ട് മുഖം തുടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഹെഡ്‌ഫോണ്‍ കഴുത്തില്‍ ചുറ്റി. എനിക്കു വീണ്ടും പൊള്ളലേല്‍ക്കുംപോലെ തോന്നി. അതോടെ ഹെഡ്‌ഫോണ്‍ ഊരി ഞാന്‍ നിലത്തെറിഞ്ഞു. നിലത്ത് കിടന്നും ചെറുതായി പൊട്ടിത്തെറിച്ചു. അതില്‍ നിന്നും സ്പാര്‍ക്ക് ഉയരുന്നുണ്ടായിരുന്നു-യുവതി പറയുന്നു.

തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തുകയും ഹെഡ്‌ഫോണിനു മുകളില്‍ ബക്കറ്റില്‍ വെള്ളം ഒഴിക്കുകയായിരുന്നു. യുവതിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ വിമാന അധികൃതര്‍ തന്നെ നല്‍കി. പ്ലാസ്റ്റിക്ക് കത്തിയതിന്റെയും മുടികത്തിയതിന്റെയും ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ഡിവൈസിലെ ലിഥിയം-അയേണ്‍ ബാറ്ററികളാണ് തീപിടിയ്ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

 • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
 • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 • ബിബിസിക്കു 'ശശി കപൂര്‍ ' അമിതാഭ് ബച്ചന്‍ ; ഇന്ത്യയില്‍ ആദരാഞ്ജലി ശശി തരൂരിന്
 • പത്രങ്ങളില്‍ സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ പ്രവാസികളുടെ പിതാവിനെ കണ്ടെത്തി; കാരണം കേട്ട് ഞെട്ടി പൊലീസ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway