സിനിമ

കിടക്ക പങ്കിടാന്‍ നടന്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത; പ്രതികരണവുമായി കസ്തൂരി

കിടക്ക പങ്കിടാന്‍ തെലുങ്കിലെ രാഷ്ട്രീയക്കാരനായ ഒരു പ്രധാന നടന്‍ ക്ഷണിച്ചെന്ന രീതിയില്‍ നടി കസ്തൂരിയുടേതായി വെളിപ്പെടുത്തല്‍ വന്നിരുന്നു. കിടക്ക പങ്കിടാന്‍ നടന്‍ ആവശ്യപ്പെട്ടുവെന്നും വഴങ്ങാത്തതിനാല്‍ രണ്ട് സിനിമകളില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടുവെന്നുമൊക്കെ കസ്തൂരി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ അഭിമുഖത്തില്‍ താന്‍ പറയാത്തതാണ് പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞതൊന്നും വന്നില്ലെന്നും കസ്തൂരി പറയുന്നു. വിപണി ലക്ഷ്യമാക്കി എന്തും എഴുതി പിടിപ്പിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കസ്തൂരിയുടെ പ്രതികരിക്കുന്നു.


സാധാരണ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. പക്ഷേ ഇത് എന്നെ മാത്രമല്ല, എന്റെ സിനിമാകുടുംബത്തെയും ബാധിക്കുന്ന വിഷയമാണ്. അതിനാലാണ് പ്രതികരിക്കുന്നത്. മാധ്യമങ്ങളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വാങ്ങണ്ട കാര്യം സിനിമക്കാര്‍ക്കില്ല. വിപണിയെ ലക്ഷ്യം വെച്ച് എന്തും എഴുതി പിടിപ്പിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനുമാവില്ല. സിനിമാരംഗത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കസ്തൂരി നല്‍കിയ മറുപടിയാണ് പല മാധ്യമങ്ങളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നല്‍കിയത്. നായികയോടൊത്ത് കഴിയാനായല്ല ആളുകള്‍ ഇത്രയധികം പണം മുടക്കുന്നതെന്നായിരുന്നു കസ്തൂരിയുടെ മറുപടി. അത്തരത്തിലുള്ള ചൂഷണങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ തനിക്കിതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നും കസ്തൂരി പറഞ്ഞിരുന്നു.

അനിയന്‍ബാവ ചേട്ടന്‍ ബാവ, രഥോത്സവം, സ്നേഹം, മംഗല്യപല്ലക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും സുപരിചിതയാണ് കസ്തൂരി.

വീഡിയോ

  • നിങ്ങള്‍ കാണിച്ചുകൊടുത്ത അതേ വഴിയിലൂടെ അവരും പോയി; മംഗളം ടിവിയെക്കുറിച്ച് പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
  • ബാബു ആന്റണി മൂലം ആത്മഹത്യക്ക് ശ്രമിച്ചു; ഏറ്റവും വെറുക്കുന്നത് കിഷോര്‍ സത്യയെ: ചാര്‍മിള
  • ജോലിയില്‍ ലൈംഗികത പകരം ചോദിക്കുന്നവരുണ്ടെന്ന് നടി പാര്‍വതി
  • ഇതിന്റെ പേരു കൂട്ടിക്കൊടുപ്പെന്നാണ്; പീറകളെ ഭയന്നു രാജിവെച്ച മന്ത്രിയെക്കുറിച്ചോര്‍ത്താണ് സങ്കടം- ജോയ് മാത്യു
  • മഞ്ജുവിനെ ഉപേക്ഷിച്ചതും നടി ആക്രമിക്കപ്പെട്ടതും: ദിലീപിന്റെ അമേരിക്കന്‍ ഷോ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
  • ഹോട്ടല്‍ മുറിയില്‍ യുവസംവിധായകരില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാര്‍മിള
  • ഇറാക്കില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച യാതനകളുടെ നേര്‍ചിത്രമായി 'ടേക്ക് ഓഫ്' കൈയടി നേടുന്നു
  • പ്രതിപക്ഷ നേതാവാകാന്‍ കൂട്ടാക്കാത്ത ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുന്നു
  • 'ഇപ്പോള്‍ വലിയ സന്തോഷമാണ് ആശ്വാസവും'- ഭാവന പ്രതികരിക്കുന്നു
  • മാധവിക്കുട്ടിയുടെ മാന്ത്രികഗന്ധം ഞാനറിയുന്നു; മഞ്ജുവാര്യര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway