ചരമം

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. എം.ജി.എം സ്‌കൂളിലെ അര്‍ജുന്‍ (16) ആണ് ജീവനൊടുക്കിയത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ കുട്ടിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ശാസിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, കോപ്പിയടി കയ്യോടെ പിടിക്കുകയും ഇക്കാര്യം വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. എന്നാല്‍, കുട്ടിയുടെ മരണശേഷമാണ് ഇത്തരമൊരു ആരോപണം അധികൃതര്‍ ഉയര്‍ന്നിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെയാണ് അര്‍ജുനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • ആ​ലീ​സു​കു​ട്ടി നിര്യാതയായി
  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • ജന്മദിനാഘോഷത്തിനിടെ എയര്‍ഹോസ്റ്റസ് നാലാംനിലയില്‍ നിന്ന് വീണ് മരിച്ചു; ദുരൂഹത
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
  • പള്ളിവാസലില്‍ അമ്മയും മകളും വെട്ടേറ്റു മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway