ബിസിനസ്‌

ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ 'നിസാന്‍ കിക്ക്‌സ്' വരുന്നു

ഇന്ത്യയില്‍ വിപണി ശക്തമാക്കുവാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പുതിയ മോഡലുമായി വരുന്നു. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ നിസാന്റെ പുതിയ വാഹനമായ 'കിക്ക്‌സ് 'ഇന്ത്യയില്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.'
മികച്ച വില്‍പ്പനയുള്ള മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുവാനാണ് നിസാന്‍ ശ്രമിക്കുന്നത്. രാജ്യാന്തര തലത്തില്‍ ബ്രസീലില്‍ ആണ് നിസാന്‍ കിക്ക്‌സ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. റെനോ ക്യാപ്ച്ചറിന്റെ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് നിനിസാന്‍ കിക്ക്‌സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

റെനോ ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച M0 പ്ലാറ്റ്‌ഫോമില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ നിസാന്‍ വരുത്തിയിട്ടുള്ളു.
നിസാന്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള രൂപകല്‍പനയില്‍ നിന്ന് മാറ്റം വരുത്തിയാണ് കിക്ക്‌സ് വിപണിയിലെത്തുന്നത്. എസ്‌യുവി ശ്രേണിയില്‍ നിസാന്‍ ടെറാനോയ്ക്കും മുകളില്‍ അവതരിപ്പിക്കപ്പെടുന്ന വാഹനത്തിന്റെ വില ഇതുവരെ തീരുമാനമായില്ല. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ 110 ബിഎച്ച്പി കരുത്തേകുന്ന 1.6 എഞ്ചിന്‍ തന്നെ ഇന്ത്യയിലും അവതരിപ്പിക്കപ്പെടുവാനാണ് സാധ്യത കല്‍പ്പിക്കുന്നത്.

എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രേറ്റ, റെനോ ഡെസ്റ്റര്‍, മാരുതി എര്‍ട്ടിഗ എന്നിവയുമായി കടുത്ത മത്സരം കിക്ക്‌സ് കാഴ്ച്ചവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 • ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിക്കമ്മല്‍ ബോബി ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ ഷോറൂമില്‍
 • സ്ത്രീശാക്തീകരണ പദ്ധതി; അരുണ്‍ ജെയ്റ്റ്‌ലിയുമായി ഡോ ബോബി ചെമ്മണൂര്‍ ചര്‍ച്ച നടത്തി
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍
 • ഡോ ബോബി ചെമ്മണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി
 • റോട്ടറി-വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ ബോബി ചെമ്മണൂരിന് സമ്മാനിച്ചു
 • 30 കിലോമീറ്റര്‍ മൈലേജില്‍ പുത്തന്‍ രൂപ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി
 • പഠനത്തിനൊപ്പം ബിസിനസ്; ഇന്ത്യന്‍ കൗമാരക്കാരന്‍ യുകെയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍!
 • മൂന്നു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ബോബി ബസാര്‍ ; ആദ്യ ബ്രാഞ്ച് വടക്കഞ്ചേരിയില്‍
 • പൗണ്ടിന് വന്‍ മുന്നേറ്റം; രൂപക്കെതിരെ 90 ലേക്ക്, ഡോളറിനെതിരെയും ശക്തമായ നിലയില്‍
 • ഡോ.ബോബി ചെമ്മണൂരിന്റെ സാദൃശ്യമുള്ള പേരുപയോഗിച്ച് കര്‍ണാടകയില്‍ മറ്റൊരു ജ്വല്ലറി ; ഇടപാടുകാര്‍ ജാഗ്രത പാലിക്കുക
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway