യു.കെ.വാര്‍ത്തകള്‍

സമ്മര്‍ദ്ദവും പ്രതിഷേധവും ഫലിച്ചു: മലയാളികള്‍ ഉള്‍പ്പെടെ ലക്ഷങ്ങളെ ബാധിക്കുന്ന ടാക്സ് വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചു

ലണ്ടന്‍ : രാജ്യത്തെ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് സ്വയംതൊഴിലുകാര്‍ക്ക് കനത്ത പ്രഹരം നല്‍കി ചാന്‍സലര്‍ ഫിലിപ് ഹാമണ്ട് ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് ടാക്സ് വര്‍ധന പിന്‍വലിച്ചു. ടാക്സ് വര്‍ധനക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സും ആദായ നികുതിയും മൂല്യവര്‍ധിത നികുതിയും വര്‍ധിപ്പിക്കില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. ഇതു മറികടന്ന് ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചത് വാഗ്ദാനലംഘനമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷി എംപിമാരും വിമര്‍ശനമുന്നയിച്ചിരുന്നു. ഒരു മന്ത്രിയുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ടാക്സ് വര്‍ധനയ്ക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

ലേബര്‍ നേതാവ് ജെറമി കോര്‍ബിനും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരനും നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നിലപാടുമാറ്റം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിര്‍ദേശം പിന്‍വലിക്കുന്നതായി ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഓട്ടം വരെ മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ നേരത്തെ പറഞ്ഞിരുന്നു.


സ്വയംതൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്സ് നിലവിലുള്ള ഒമ്പതു ശതമാനത്തില്‍നിന്നും പത്തായാണ് കൂട്ടാന്‍ തീരുമാനിച്ചത്. 2018 മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, 2019ല്‍ ടാക്സ് 11 ശതമാനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സാധാരണ ജോലിക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്സ് നിലവില്‍ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ഈ അന്തരം ഒഴിവാക്കാനാണ് സ്വന്തമായി ജോലിചെയ്യുന്നവരുടെ ടാക്സ് കൂട്ടാന്‍ തീരുമാനിച്ചതെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്.


നൂറുകണക്കിന് മലയാളിസ്വയംതൊഴില്‍ സംരംഭകരെ ദോഷകരമായി ബാധിക്കുന്നതായിരുന്നു ഈ നിര്‍ദ്ദേശം. എജന്‍സി ജോലി ചെയ്യുന്ന നഴ്സുമാരും ടാക്സി ഓടിക്കുന്നവരും ഉള്‍പ്പെടെ നിരവധി മലയാളികളും സ്വന്തം പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ നല്ലൊരു തുക ലാഭിച്ചിരുന്നവര്‍ക്കെല്ലാം പ്രതിവര്‍ഷം 250 മുതല്‍ 500 പൗണ്ട് വരെ അധികം നികുതി നല്‍കേണ്ടവിധമായിരുന്നു വര്‍ധന.

ബ്രിട്ടനിലാകെ 50 ലക്ഷം ആളുകള്‍ സ്വയം സംരംഭകരുണ്ട്. ലണ്ടനില്‍ മാത്രം ഇത് എട്ടര ലക്ഷം വരും. അതില്‍ തന്നെ വെസ്റ്റ് ഹാമിലാണ്. 21,600 പേരാണ് ഇവിടെ സ്വയംതൊഴിലുകാരായുള്ളത്. ഏഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. വീട്ടിലിരുന്നു ജോലിചെയ്യുന്ന സ്ത്രീകളും ടാക്സി ഡ്രൈവര്‍മാരുമാണ് ഇത്തരത്തില്‍ സ്വന്തം പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ കൂടുതലും. ഏജന്‍സി നഴ്സുമാരായി ജോലിചെയ്യുന്ന മലയാളികള്‍ പലരും സ്വന്തം പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്ത് വരുമാനം നേടിയിരുന്നു. ഇവരൊക്കെ ആശങ്കപ്പെടുത്തുന്നതായിരുന്നു നികുതി വര്‍ധന പ്രഖ്യാപനം.

  • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
  • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
  • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
  • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
  • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
  • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
  • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
  • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
  • യുകെയിലെ വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇഇ; ഒ2 ഏറ്റവും പിന്നില്‍
  • യൂണിവേഴ്‌സിറ്റി ഫീസ് കുറച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്കു നിരാശ ബാക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway