യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററില്‍ വാഹനാപകടത്തില്‍പ്പെട്ട പോള്‍ ജോണിന്റെ നില ഗുരുതരമായി തുടരുന്നു; പ്രാര്‍ത്ഥനയോടെ മലയാളികള്‍

ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ മകളെയും കൂട്ടി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ചു പരിക്കേറ്റ കൂടല്ലൂര്‍ പോള്‍ ജോണിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച പോള്‍ വെന്റിലേറ്ററിലാണ്. തലക്കാണ് സാരമായ പരിക്ക്. പോള്‍ ജോണിനായി ബന്ധുക്കളും സുഹൃത്തുക്കളും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. പോളിന്റെ മകള്‍ അഞ്ചോലോക്കും പരിക്കേറ്റിരുന്നു. വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മകളുടെ പരിക്ക് സാരമുള്ളതല്ല. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.


ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്.

റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന പോളിനെയും അഞ്ചോലോയെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും പ്രാമിലുണ്ടായിരുന്ന ഇവരുടെ കൊച്ചു കുട്ടിയേയും ഇടിച്ച് വീഴിച്ചു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.


നിരവധി പോലീസ് വാഹനങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്ന റോഡ്‌ എട്ട് മണി വരെ അടച്ചിരിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അപകടം നടന്നതറിഞ്ഞു മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഹോസ്പിറ്റലിലുണ്ട്.


മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ . വിഥിന്‍ഷാ ഹോസ്പിറ്റലിലെ എന്‍ഡോസ്കോപ്പി വിഭാഗം നഴ്‌സാണ് ഭാര്യ മിനി. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

  • കെന്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആദ്യദിനം വിദ്യാര്‍ത്ഥിനി മരണമടഞ്ഞു; ദുരൂഹത
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: അറസ്റ്റും റെയ്ഡും തുടരുന്നു, ആറാമന് 17 വയസ് മാത്രം
  • ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
  • ല​​​ണ്ട​​​ന്‍ ട്യൂബ് ട്രെയിന്‍ ആക്രമണം: ഒ​​​രാള്‍​​​​​​കൂടി അ​​​റ​​​സ്റ്റില്‍
  • ട്യൂബ് ട്രെയിന്‍ ആക്രമണം; യഹിയ ഫാറൂഖിനെ പിടിച്ചത് നാടകീയമായി
  • എങ്ങനെ മക്കളെ മിടുമിടുക്കരാക്കാം? രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി മൂന്നാമതും അമ്മയാകുന്ന കെയ്റ്റ്
  • ജോവകുട്ടന് നാളെ റെഡിങ്ങില്‍ അന്ത്യനിദ്ര; അന്ത്യാഞ്ജലി അര്‍പ്പിച്ചു മലയാളി സമൂഹം
  • മദ്യപിച്ച് വണ്ടിയോടിച്ചതിന് വെയ്ന്‍ റൂണിക്ക് ഡ്രൈവിങ് വിലക്കും 120 മണിക്കൂര്‍ സേവനവും
  • ലണ്ടനില്‍ വീട് വില കൂപ്പുകുത്തുന്നു; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ച
  • സ്വതന്ത്ര വ്യാപാരക്കരാറിനായി തെരേസ മേ തിരക്കിട്ടു കാനഡയിലേക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway