സ്പിരിച്വല്‍

ഫാ.തോമസ് കൊളെങ്ങാടന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ നാളെ മാഞ്ചസ്റ്ററില്‍

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നാളെ (വെള്ളിയാഴ്ച) രാത്രി 9 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് ഫാ.തോമസ് കൊളെങ്ങാടന്‍ (ഒ.എസ്.ബി) ഗില്‍ഫോര്‍ഡ് നേതൃത്വം നല്കും.

കുരിശിന്റെ വഴി, ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍ , വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍ , ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍ , ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍ , ആന്തരിക ശുദ്ധി പകരുന്ന ആരാധന, എന്നിവയാണ് നൈറ്റ് വിജിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോമ്പുകാലത്തില്‍ ദിവ്യകാരുണ്യ നാഥനോട് ചേര്‍ന്ന്, അനുതാപത്തിന്റെ വഴിയിലൂടെ ജീവിതം നവീകരിക്കുന്നതിനും, അനുഗ്രഹങ്ങള്‍ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോബി വര്‍ഗീസ് - 07825871317,
ജയ്സന്‍ മേച്ചേരി- O7915652674

ദേവാലയത്തിന്റെ വിലാസം:
St. Josephs Church,
Portland Crescent,
Longsight,
Manchester,
M13 OBU.

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway