അസോസിയേഷന്‍

വോകിംഗ് കാരുണ്യയുടെ അമ്പത്തിയാറാമത് സഹായമായ 41000 രൂപ സ്നേഹഭവന് കൈമാറി

തൃശ്ശൂര്‍ : വോകിംഗ് കാരുണ്യയ്ക്കുവേണ്ടി സിസ്റ്റര്‍ എല്‍സമ്മ വലിയവീട്ടില്‍ 41000 രൂപായുടെ ചെക്ക് ഫാ ജിക്സന് കൈമാറി. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഫാ ജിക്സന്റെ നേതൃത്വത്തിലുള്ള സ്നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അമ്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരത്തില്പരം രൂപ ചിലവുവരുമെന്നാണ് ഫാ ജിക്സനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

സ്നേഹഭവനിലെ അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും പലവിധ അസുഖങ്ങളാല്‍ വലയുന്നവരാണ്. മരുന്നിനായി ഓരോ മാസവും നല്ലൊരു തുക ചിലവാക്കേണ്ടി വരുന്നുണ്ട്. പഞ്ചായത്തില്‍ നിന്നോ സര്‍ക്കരില്‍നിന്നോ യാതോ രുവിധ സഹായവും ലഭിക്കുന്നില്ല. നാട്ടുകാരുടെയും മറ്റു നല്ലവരായ സുഹൃത്തുക്കളുടെയും സഹായത്താലാണ് സ്നേഹഭവന്‍ ഓരോദിവസവും മുന്‍പോട്ടു തള്ളിനീക്കുന്നത്.

സ്നേഹഭവനിലെ അന്തേവാസികളുടെ കഷ്ടതകള്‍ അറിഞ്ഞ വോകിംഗ് കാരുണ്യ അമ്പത്തിയാറാമത് സഹായം സ്നേഹഭവന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ അവസരത്തില്‍ സ്നേഹഭവനെ സഹായിക്കുവാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.


കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
saju joseph :07507361048
Boban Sebastian:07846165720

  • ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
  • കണ്‍വന്‍ഷനില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്രമാക്കാന്‍ ലൈവ് ഓര്‍ക്കസ്ട്ര
  • നഴ്‌സ്മാര്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും: മലയാളി നഴ്സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ 22ന്
  • ജി.എം.എ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന് തയ്യാറെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍
  • ഹേവാര്‍ഡ്‌സ്ഹീത്ത് H.M.A യുടെ ആഭിമുഖ്യത്തില്‍ മെഗാഷോ ജൂലൈ 9 ഞായറാഴ്ച
  • യുകെകെസിഎയുടെ മ്യൂസിക് സിഡിയില്‍ പാടാന്‍ സുവര്‍ണ്ണാവസരം; യൂണിറ്റംഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍ ; എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
  • തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
  • 'യുക്മ സ്റ്റാര്‍ സിംഗര്‍ 3' യുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു : ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 24ന് മെഡ്വേ ഹിന്ദു മന്ദിറില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway