സ്പിരിച്വല്‍

മാഞ്ചെസ്റ്റര്‍ ക്നാനായ ചാപ്ലൈന്‍സിയില്‍ ഫാ. എബ്രഹാം വെട്ടുവേലിയുടെ നോമ്പുകാല ധ്യാനം

മാഞ്ചെസ്റ്റര്‍ : ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മയാചരണത്തിനൊരുക്കമായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്നാനായ ചാപ്ലയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തുന്നു. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്വത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ , സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും ധ്യാനഗുരുവുമായ എംഎസ്എഫ്എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലുമായ ഫാ. എബ്രാഹാം വെട്ടുവേലി എംഎസ്എഫ്എസ്ആണ് ധ്യാനം നയിക്കുന്നത്.


അതിരമ്പുഴയിലെ കാരിസ് ഭവന്‍ ധ്യാനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഫാ. വെട്ടുവേലി, നിലവില്‍ റോമിലെ എംഎസ്എഫ്എസ് സഭാ ആസ്ഥാനത്താണ് സേവനം അനുഷ്ഠിക്കുന്നത്. വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും, ഗഹനമായ വിഷയങ്ങളെ ലളിതമായ ഭാഷയില്‍ ബൈബിളിനെ ആസ്പദമാക്കി വ്യാഖ്യാനിക്കുന്നതില്‍ അനുഗ്രഹീതനുമായ ഫാ. എബ്രഹാം വെട്ടുവേലി മലയാളത്തിലും ഇംഗ്ളീഷിലും ഒരേപോലെ ധ്യാനം നയിക്കുന്ന ചുരുക്കം ചില ധ്യാനഗുരുക്കന്മാരില്‍ ഒരാളാണ്.

അമേരിക്കയില്‍ സേവനം ചെയ്തിരുന്ന കാലത്ത് സീറോ മലബാര്‍ റീത്തിലും, തദ്ദേശീയര്‍ക്കുവേണ്ടി ലത്തീന്‍ റീത്തില്‍ ഇംഗ്ളീഷിലും ധ്യാനം നയിച്ചുകൊണ്ട് സ്വീകാര്യനായിരുന്നു. ശാലോം ടിവി, ഡിവൈന്‍ ടിവി തുടങ്ങിയ ചാനലുകളില്‍ പ്രഭാഷണ പരമ്പരകളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന ധ്യാനത്തില്‍ പങ്കു ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ക്നാനായ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തെന്‍പുരയില്‍ അറിയിച്ചു. ഏപ്രില്‍ 2 ഞായറാഴ്ച രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ, വിഥിന്‍ഷായിലെ സെന്റ് ജോണ്‍സ് ആര്‍ സി പ്രൈമറി സ്കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഡിവൈന്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ഫാ. എബ്രഹാം വെട്ടുവേലിയുടെ പ്രഭാഷണം ചുവടെ കൊടുത്തിരിക്കുന്നു.
https://youtu.be/LaQHTaNxSWI

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway