സിനിമ

വിനായകന്റെ ഗംഗ ദേശീയ അവാര്‍ഡിനും; ജൂറിക്ക് മുന്നില്‍ മലയാളത്തില്‍ നിന്ന് പത്ത് സിനിമകള്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു പിന്നാലെ വിനായകന്റെ ഗംഗ ദേശീയ അവാര്‍ഡിനും മാറ്റുരയ്ക്കുന്നു. കമ്മട്ടിപ്പാടത്തിലെ വിനായകന്റെ ഗംഗ എന്ന കഥാപാത്രം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള പട്ടികയില്‍ മുന്നിലുണ്ടാവും. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ ജൂറി സമര്‍പ്പിച്ച പട്ടികയിലാണ് മികച്ച നടനുള്ള വിഭാഗത്തില്‍ വിനായകനും ഉള്‍പ്പെട്ടിരിക്കുന്നത്. അഞ്ച് പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാകും പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് മേഖലകളില്‍ നിന്നായി വ്യത്യസ്ത ജൂറികളിലൂടെ അവസാന പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മലയാളം തമിഴ് സിനിമകള്‍ പരിഗണിച്ച ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍.എസ് വിമലും അംഗമായിരുന്നു. പ്രാദേശിക ജൂറി സമര്‍പ്പിക്കുന്ന ഈ പട്ടികയില്‍ നിന്നാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറി പുരസ്‌കാരത്തിനര്‍ഹരായവരെ കണ്ടെത്തുക. പ്രിയദര്‍ശന്‍ ജൂറി അധ്യക്ഷനായതോടെ അദ്ദേഹത്തിന്റെ ഒപ്പം എന്ന സിനിമ എല്ലാ വിഭാഗത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. സംസ്ഥാന പുരസ്‌കാരത്തിന് വിനായകനുമായി മത്സരിച്ചത് ഒപ്പത്തിലെ മോഹന്‍ലാലിന്റെ ജയരാമനായിരുന്നു.

മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപാടം കാംബോജി, പിന്നെയും, കട് പൂക്കുന്ന നേരം, ഗപ്പി, മിന്നാമിനുങ് എന്നീ ചിത്രങ്ങളാണ് ദേശീയ ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനു പുറമേ റിലീസ് ചെയ്യാത്ത ചില ചിത്രങ്ങളും സമിതിക്കു മുന്നില്‍ എത്തിയതില്‍ ഉള്‍പ്പെടുന്നുണ്ട്.

  • വിവാഹിതയാകുന്ന ശാലു കുര്യന്‍ വര്‍ഷയെ പോലെ ആകില്ല, നല്ലൊരു ഭാര്യയും മരുമകളുമായിരിക്കും
  • മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചാല്‍ രണ്ടാമൂഴത്തിലെ ഭീമനാകാമെന്നു പ്രഭാസ്
  • ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്; മോഹന്‍ലാലിനോട് കെആര്‍കെ
  • കട്ടപ്പയുടെ മാപ്പപേക്ഷ സ്വീകാര്യമല്ല; ബാഹുബലി റിലീസ് തടയുമെന്ന് കന്നഡ സംഘടനകള്‍
  • ഞാനറിഞ്ഞില്ല..എന്നോടാരും പറഞ്ഞില്ല: റോമയുടെ ഐറ്റം നമ്പറിനു ഭക്തിഗാനം പാടിയ സിതാരയുടെ പ്രതികരണം
  • ഭീമനാകാന്‍ ഒരുപാട് സഹിക്കേണ്ടി വരും; പലതും ത്യജിക്കേണ്ടി വരും- മോഹന്‍ലാല്‍
  • ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍ പോളി
  • ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍
  • ധനുഷ് കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ മകനല്ലെന്നു മദ്രാസ് ഹൈക്കോടതിയും
  • താലി കെട്ടുന്ന സമയത്ത് സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ കൊടുത്ത കിടിലന്‍ സര്‍പ്രൈസ്!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway