യു.കെ.വാര്‍ത്തകള്‍

യുകെ മലയാളികള്‍ക്ക് ദുഃഖവെള്ളി: മാഞ്ചസ്റ്ററില്‍ കാറപകടത്തില്‍ പരിക്കേറ്റ പോള്‍ ജോണ്‍ മരണമടഞ്ഞു, ഈസ്റ്റ് ഹാമില്‍ കൊല്ലം സ്വദേശി മരിച്ചു

ലണ്ടന്‍ : യുകെയിലെ മലയാളികളെ തീരാദുഃഖത്തിലാഴ്ത്തി രണ്ടു മരണവാര്‍ത്ത. മാഞ്ചസ്റ്ററില്‍ കാറിടിച്ചു പരിക്കേറ്റ കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണ്‍(42) മരണമടഞ്ഞു. പിന്നാലെ ഈസ്റ്റ്ഹാമില്‍ കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ്‌ ജോസഫ് (64) അന്തരിച്ച വാര്‍ത്ത പുറത്തുവന്നു. തുടരെയുണ്ടായ രണ്ടു മരണങ്ങളുടെ ഞെട്ടലിലാണ് മലയാളി സമൂഹം.


പ്രാര്‍ത്ഥനകള്‍ വിഫലമാക്കിയാണ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന പോള്‍ ജോണ്‍ ഇന്നലെ മരണമടഞ്ഞത് മസ്തിഷ് മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായം നീക്കം ചെയ്യുകയായിരുന്നു. പോളിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍.


അപകടത്തില്‍ പോളിന്റെ മകള്‍ അഞ്ചോലോക്കും പരിക്കേറ്റിരുന്നു. വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മകളുടെ പരിക്ക് സാരമുള്ളതല്ല. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.


ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന പോളിനെയും അഞ്ചോലോയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ഈസ്റ്റ്ഹാമില്‍ അന്തരിച്ച റിച്ചാര്‍ഡ്‌ ജോസഫ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന. ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ 'ലക്കി ഫുഡ്സ് സെന്റര്‍ ' എന്ന സ്ഥാപനത്തില്‍ജോലിചെയ്തു വരികെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. എയര്‍ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം 2007 ലാണ് ഭാര്യക്കൊപ്പം ഒത്തുചേരുവാനായി റിച്ചാര്‍ഡ് ഇംഗ്ലണ്ടിലേക്ക് വന്നത്.


ലീന റിച്ചാര്‍ഡ്‌ ആണ് പരേതന്റെ ഭാര്യ. ഈസ്റ്റ് ഹാമിലുള്ള ഫോര്‍ സീസര്‍ കെയര്‍ ഹോമില്‍ ജീവനക്കാരിയായ ലീന 2003 ല്‍ ആണ് ലണ്ടനില്‍ വന്നത്. അബുദാബിയില്‍ ജോലി നോക്കുന്ന ഹണിസണ്‍ ആണ് ഏക മകന്‍ . ഹണിസണിന്റെ കുടുംബം കൊല്ലത്തു തന്നെയാണ് താമസിക്കുന്നത്. പരേതന്റെ ഏക മകളായ ഹാരി മോള്‍ കൊല്ലത്തു തന്നെ കുടുംബ സമേതം താമസിക്കുന്നു. ഫ്രാന്‍സീസ് ജോസഫ്, ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ് എന്നിവര്‍ പരേതന്റെ സഹോദരരാണ്.


കുടുംബ സുഹൃത്തുക്കളും, നാട്ടുകാരും, സഹപ്രവര്‍ത്തകരും ഒക്കെയായി നിരവധി ആള്‍ക്കാര്‍ ഭവനത്തിലെത്തി ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ പലരും ഇംഗ്ലണ്ടില്‍ ഈ യാഴ്ച തന്നെ വന്നു ചേരുമെന്ന് ലീന റിച്ചാര്‍ഡ്‌ അറിയിച്ചു.


പരേതന്റെ അന്ത്യാഭിലാഷം മാനിച്ച് റിച്ചാര്‍ഡ്‌ ജോസഫിന്റെ മൃതദേഹം ഈസ്റ്റ് ഹാമില്‍ തന്നെ സംസ്ക്കരിക്കുവാന്‍ തീരുമാനിച്ചു എന്ന് കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മണിക്ക് അന്ത്യോപചാര ശുശ്രുഷകളും തുടര്‍ന്ന് സംസ്കാരവും നടത്തപ്പെടും.

സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21,ടിന്‍ബറി റോഡ്, ഈസ്റ്റ് ഹാം,
ലണ്ടന്‍ ഇ 6 6 ഇ ഡി.

  • ഷിഫ അല്‍ജസീറ ഉടമയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കളെന്നു സുഹൃത്ത്
  • യൂറോപ്പിലേക്ക് ഐഎസ് ഭീകരരുടെ ഒഴുക്ക്; 173 പേര് വിവരങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടു
  • എന്‍എച്ച്എസില്‍ ഹോമിയോപ്പതി ചികിത്സ നിര്‍ത്തുന്നു , ഇനി അലോപ്പതി മാത്രം, രോഗികള്‍ പ്രതിസന്ധിയില്‍
  • സുരക്ഷാഭീഷണി: യുകെയില്‍ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ വരുന്നു
  • പോലീസുകാര്‍ കുറവ്; ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങള്‍ പെരുകുന്നു
  • ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടി അറുപത്തിയെട്ടാക്കി
  • ഫാ മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; ദുരൂഹത നീങ്ങിയില്ല
  • ക്രോയ്‌ഡോണില്‍ മലയാളി വീട്ടമ്മയെ കൊന്നത് മകള്‍ ; കൊല ഇന്‍സുലിന്‍ കൊടുത്ത് മയക്കി ശ്വാസം മുട്ടിച്ച്
  • കാര്‍ഡിഫില്‍ ടീന പോളിന് മലയാളി സമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
  • ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍ ; ഇയു പൗരന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും ഭാവി ചര്‍ച്ചയാകും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway