യു.കെ.വാര്‍ത്തകള്‍

പോളിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പുതുജീവനേകും; അനുശോചന പ്രവാഹം

ലണ്ടന്‍ : യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി വിടവാങ്ങിയ പോള്‍ ജോണിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പുതുജീവനേകും. പോളിന്റെ അവയവങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തീരുമാനിച്ചതിനാല്‍ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി ഭൗതിക ശരീരം വെന്റിലെറ്ററില്‍ നിന്നും വൈകിയാണ് മാറ്റിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പോളിന്റെ ജീവന്‍ രണ്ടു ദിവസമായി ഉപകരണങ്ങളുടെ സഹയാത്തോടെയാണ് നിലനിറുത്തിരുന്നത്.

കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും തുടര്‍ നടപടികള്‍ക്ക് നേതൃത്വം കൊടുക്കാനുമായി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മലയാളി സംഘടന നേതാക്കളും മാഞ്ചെസ്റ്റെര്‍ മലയാളി സമൂഹവും പോളിന്റെ കുടുംബത്തിന് ആശ്വാസവും സഹായവും പിന്തുണയുമായി കൂടെയുണ്ട്.

വിഥിന്‍ഷോ ബെഞ്ചില്‍ ഭാര്യ മിനിക്കും മക്കളായ കിംബര്‍ലിക്കും എയ്ഞ്ചലക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ . വിഥിന്‍ഷാ ഹോസ്പിറ്റലിലെ എന്‍ഡോസ്കോപ്പി വിഭാഗം നഴ്‌സാണ് ഭാര്യ മിനി.


പോള്‍ ജോണിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, ജോയിന്റ് സെക്രെട്ടറി സിന്ധു ഉണ്ണി, റീജിയണല്‍ പ്രസിഡണ്ട് ഷീജോ വര്‍ഗീസ്, എംഎംസിഎ പ്രസിഡണ്ട് ജോബി മാത്യു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

  • മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 29ന് മാഞ്ചസ്റ്ററില്‍ ഓപ്പണ്‍ഡേ
  • 'വീണ്ടും ഫ്രഞ്ച് വിപ്ലവം'; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രമുഖ കക്ഷികളെ പുറത്താക്കി ജനവിധി
  • വര്‍ഗീയ കാര്‍ഡിറക്കി യുകെഐപി; പൊതുസ്ഥലങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ ബുര്‍ഖ നിരോധിക്കുമെന്ന് തെരെഞ്ഞടുപ്പ് വാഗ്‌ദാനം
  • വിസ ചട്ടലംഘനത്തിന്റെ പേരില്‍ ഒമ്പതു സ്ത്രീകളടക്കം 38 ഇന്ത്യക്കാര്‍ ലണ്ടനില്‍ അറസ്റ്റില്‍
  • ബെല്ലും ബ്രയ്ക്കുമില്ലാരെ വീണ്ടും വണ്‍, ടൂ, ത്രീ മണി...'സബ്കളക്ടര്‍ വെറും ചെറ്റ, ചെന്നിത്തലയെ ഊളമ്പാറക്ക് വിടണം'
  • തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ജയിച്ചാല്‍ നാലു ഹോളിഡേകള്‍ കൂടി നല്‍കും, മിനിമം വേജ് മണിക്കൂറിന് പത്ത് പൗണ്ടാകും
  • അമിത വേഗതയ്ക്ക് 2500 പൗണ്ട് പിഴ തിങ്കളാഴ്ച മുതല്‍ ; സൂക്ഷിച്ചില്ലേല്‍ വീട് പട്ടിണിയാവും
  • മോര്‍ട്ട്‌ഗേജ് യുദ്ധം പൊടിപൊടിക്കുന്നു; സാന്‍ടാന്‍ഡറും റേറ്റുകള്‍ വെട്ടിക്കുറക്കും ; നിരക്ക് 0.5% വരുമെന്ന് പ്രതീക്ഷ
  • ആഞ്ജലീന ജോളിയ്ക്ക് ബ്രിട്ടീഷ് കാമുകന്‍, നാലാം വിവാഹം ഉടന്‍ ; ഹൃദയം തകര്‍ന്ന് ബ്രാഡ് പിറ്റ്
  • വെറുതെയല്ല, പൗണ്ട് മൂല്യം ഉയര്‍ന്നത്! പുതിയ സര്‍ക്കാരിന് ബ്രക്‌സിറ്റില്‍ നിന്നും പിന്മാറാമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway