സ്പിരിച്വല്‍

വചനാഭിഷേകത്തിന്റെ അനുഗ്രഹവര്‍ഷം 'തണ്ടര്‍ ഓഫ് ഗോഡ്' നാളെ; ഫാ.ഷൈജു നടുവത്താനി, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് എന്നിവര്‍ നയിക്കും

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ 'തണ്ടര്‍ ഓഫ് ഗോഡ്' നാളെ, ശനിയാഴ്ച ക്രോളിയില്‍ നടക്കും. പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് അസി. ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനി, ആത്മീയ രോഗശാന്തി ശുശ്രൂഷകനായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് എന്നിവര്‍ ഇത്തവണ തണ്ടര്‍ ഓഫ് ഗോഡ് നയിക്കും.


വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ നവ സുവിശേഷവത്ക്കരണത്തിന് ശക്തി പകര്‍ന്നുകൊണ്ട് അനേകം ദൈവിക അടയാളങ്ങളും അത്ഭുതങ്ങളും സാദ്ധ്യമാകുന്ന തണ്ടര്‍ ഓഫ് ഗോഡില്‍ ഇത്തവണ ബനഡിക്ടന്‍ സഭാംഗവും അനുഗ്രഹീത രോഗശാന്തി ശുശ്രൂഷകനുമായ ഫാ. റോഡ് ജോണ്‍സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന നടക്കും. അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ ഉച്ചതിരിഞ്ഞ് 1 മണിമുതല്‍ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് (ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക. ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.


കണ്‍വെന്‍ഷനായുള്ള വാഹനസൗകര്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ക്ക്.
വര്‍ത്തിംങ്: ജോളി 07578751427
വോക്കിംങ്: ബീന വില്‍സണ്‍. 07859888530.

  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
  • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
  • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
  • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
  • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
  • മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും 13 ന്
  • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകള്‍
  • വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway