സ്പിരിച്വല്‍

വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാലധ്യാനം സൗത്താംപ്ടണില്‍

സൗത്താംപ്ടന്‍: വേള്‍ഡ് പീസ്‌ മിഷന്‍ ടീം മാര്‍ച്ച് മാസം ആദ്യം യുകെയില്‍ ആരംഭിച്ച നോമ്പുകാല ധ്യാനം ആല്‍ടര്‍ഷോട്ട്, ബോണ്‍മൌത്ത് എന്നീ സ്ഥലങ്ങളിലെ ധ്യാനത്തിനു ശേഷം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും, നാളെ രാവിലെ 9മുതല്‍ വൈകുന്നേരം 5 മണി വരെയും സൗത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തിലും( Holy Trinity Church, Milbrook S015 0JZ ),

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 8 മണി വരെ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ ദേവാലയത്തിലും ( St. Vincent de Paul Church, Oxford Road, S016 5LL) നടത്തപ്പെടുന്നു.

പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ.മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, ഫാമിലി കൌണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ധ്യാനം നടത്തുന്നത്. വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുമ്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന തുടങ്ങിയ നോമ്പുകാല ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ധ്യാനം നടക്കുന്നത്.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും കൂട്ടായ പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തുവാന്‍ ഈ ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും സീറോമലബാര്‍ സൗത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )

ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )

വേള്‍ഡ് പീസ്‌ മിഷന്‍ ( 0744 849 0550 )
Email: worldpeacemissioncouncil@gmail.com

 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന നൈറ്റ് വിജില്‍ സൗത്താപ്ടണില്‍
 • ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
 • ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ക്രിസ്തുമസ് ചാരിറ്റിക്ക് ലഭിച്ചത് 1570 പൗണ്ട്
 • മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു
 • മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും 13 ന്
 • ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷകള്‍
 • വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway